നിന്നെ എനിക്ക് വേണം
ഏർളി സ്റ്റേജ് അബോർഷൻ, രമയുടെ മാനസിക നില തെറ്റാൻ സാധ്യത ഉണ്ടെന്നും ആത്മഹത്യാ പ്രവണത അവളിൽ ഇപ്പൊ ഉള്ളത്കൊണ്ട് അവളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡോക്ടർമാർ പറഞ്ഞതോടെ.. മറ്റു വഴികളില്ലാതെ ദേവൻ അധികം തിരക്കില്ലാത്ത, ഒരുൾനാടൻ ഗ്രാമത്തിലേക്ക് ട്രാൻസ്ഫർ വാങ്ങുകയും, കുടുംബത്തോടൊപ്പം മാറി നിൽക്കുകയും ചെയ്തു.
ടീച്ചർ ആയിരുന്ന രേവതി അവരുടെ ജോലി റിസൈന്‍ ചെയ്തുകൊണ്ട് ഒരു നിമിഷംപോലും രമയുടെ അടുക്കൽ നിന്നും മാറാതെ, കണ്ണിലെ കൃഷ്ണമണി പോലെ അവളെ കാത്തു.
ആ സമയങ്ങളിൽ, രേവതിയുടെ മുഖത്തേക്ക് പോലും നോക്കാനവൾക്ക് കഴിയുമായിരുന്നില്ല. എപ്പോഴും തലകുനിച്ചുകൊണ്ട്, ഒന്നും മിണ്ടാതെയവൾ ഒരു മുറിയിൽത്തന്നെ കഴിഞ്ഞു.
പലപ്പോഴും അവളുടെ ഉള്ളിൽ ജീവിതം അവസാനിപ്പിക്കാനുള്ള ചിന്തകൾ പേറുമ്പോഴും അവളുടെയുള്ളിലെ കുഞ്ഞിന്റെ നിലവിളി അമ്മയെന്ന ലോകത്തിലേറ്റവും കരുണയുള്ള വികാരം അവളെ ഉണർത്തുകയായിരുന്നു.
അതവളെ പലപ്പോഴും ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിക്കുന്നത് അവളോടുള്ള ഇഷ്ടവും മതിപ്പും പോലും കുറയാനിടയാക്കി.
അവളുടെ ജീവനെ പിടിച്ചു നിർത്തുന്നത് പോലും ആ കുഞ്ഞിനോടുള്ള മനഃപൂർവമല്ലാത്ത ഇഷ്ടമാണെന്നു തിരിച്ചറിയുമ്പോഴാണ് ര ഏറ്റവും തകർന്നത്.
ഇരുട്ടിലെ ഇടനാഴിയിലെങ്ങോ നഷ്ടപെട്ട അവളുടെ കൗമാര സ്വപ്നങ്ങൾക്ക് ഇനി പിറകിലേക്ക് പോകാനാകില്ല. ആ തിരിച്ചറിവിൽ മെഴുകുപോലെ ഉരുകി ഓരോ ദിവസവും ഉറങ്ങാൻ കഴിയാതെ പലപ്പോഴും അമ്മയെ വിളിച്ചു ബുദ്ധിമുട്ടിക്കാതെ തനിച്ചിരിക്കാനാവൾ ഇഷ്ടപ്പെട്ടു.