നിന്നെ എനിക്ക് വേണം
“ഷീ ഈസ് …റെയ്പ്പ്ഡ് ….”
ദേവനും രേവതിയും അത് കേട്ട് പിടിച്ചു നിന്നെങ്കിലും, ഒരിക്കലും രമയോട് അതേക്കുറിച്ചു ചോദിക്കാനോ അവളെ ഒരു തരിപോലും വിഷമിപ്പിക്കാനോ ശ്രമിക്കാതെ …ബാക്കിയുള്ള ജീവനും കൊണ്ട് അവർ അവിടെനിന്നും നാട്ടിലേക്ക് തിരിച്ചു.
അതിന്റെ പിറകെ പോകാൻ ദേവൻ ശ്രമം നടത്തിയെങ്കിലും രേവതി അതിനെ തടുത്തു.
“അവളുടെ ജീവിതം അതാണ് നമുക്കിപ്പോ വലുത്, അവളെ ജീവിതത്തിലേക്ക് കൊണ്ടുവരണം..” എന്ന രേവതിയുടെ വാക്കുകൾ ദേവനെ ഇരുത്തി ചിന്തിപ്പിക്കാൻ പോന്നതായിരുന്നു.
പറഞ്ഞപ്പോൾ ദേവനും ആ അത് മനസിലാക്കി. മമയുടെ ആരോഗ്യ സ്‌ഥിതി മെച്ചപ്പെട്ടപ്പോൾ അവൾ സ്‌കൂളിലേക്ക് പോയിതുടങ്ങി …
പക്ഷെ….
അവരുടെ ഉള്ളിൽ നോവിനെ പതിന്മടങ്ങാകുന്ന വേദനയുമായാണ്, അന്നൊരുനാൾ സ്‌കൂളിലെ പ്രിൻസിപ്പൽ, ആ വിവരം ദേവനെ ഫോൺ ചെയ്തു പറഞ്ഞത്.
സ്‌കൂളുകാർക്ക് അതൊരു അഭിമാനായപ്രശ്നമായതുകൊണ്ട്, അവർ രഹസ്യമായി രമയെ ചെക്കപ്പ് ചെയ്തശേഷം മാത്രം അതുറപ്പിച്ചു.
വിവരമറിഞ്ഞുകൊണ്ട് ദേവൻ രേവതിയേയും കൂട്ടി സ്‌കൂളിലെത്തി. രമ രണ്ടു മാസമാസം ഗർഭിണിയാണെന്നുള്ള വിവരം ആ പ്രിൻസിപ്പൽ നിറകണ്ണുകളോടെ രേവതിയോടു പറയുമ്പോ, രേവതി തളർന്നുകൊണ്ട് ദേവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.
പ്രിൻസിപ്പലിന്റെ മുറിയിലെ തുറന്നിട്ട ജനലിൽ വിദൂരതയിലേക്ക് നോക്കുന്ന രമയുടെ കണ്ണിൽനിന്നും കണ്ണുനീര് നിർത്താതെ ഒഴുകുമ്പോ അത് താങ്ങാനുള്ള ശക്തി ആർക്കുമുണ്ടായിരുന്നില്ല.