നിന്നെ എനിക്ക് വേണം
മ തിരക്കുള്ള സ്ട്രീറ്റിന്റെ ഉള്ളിലേക്ക് നടന്നു…
“ബസ് എടുക്കാൻ പോവാ…ആരേലും വരാനുണ്ടോ ഇനി ?”
“ശാരികേ രമ വന്നോ …?”
“ഇല്ലല്ലോ മിസ് ….”
“ഈ കുട്ടിയിതെവിടെ പോയി..”
ടീച്ചർമ്മാർ ആ സ്ട്രീറ്റിലേക്ക് ചെന്നന്വേഷിച്ചെങ്കിലും അവർക്കാർക്കും രമയെ കുറിച്ചൊരു വിവരവും കിട്ടിയില്ല. അന്നവർക്ക് ഊട്ടിയിൽ നിന്നും തിരികെ
പോകാനുമായില്ല. കൂടെയുള്ള കുട്ടികൾ വല്ലാതെ പരിഭ്രാന്തരായിരുന്നു.
രമയ്ക്കെന്തു സംഭവിച്ചെന്നറിയാതെ അവരെല്ലാം ഓരോന്ന് ആലോചിച്ചുകൊണ്ട് ഒന്നും കഴിക്കാതെയും ഉറങ്ങാൻ കഴിയാതെയും നൊമ്പരപ്പെട്ടു.
പോലീസ് സ്റ്റേഷനിൽ പരാതി നൽകിയശേഷം അടുത്തുള്ള ഹോസ്പിറ്റലുകളിൽ അന്വേഷിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല.
വിവരമറിഞ്ഞു ദേവനും രേവതിയും സ്‌ഥലത്തെത്തി. ദേവൻ സ്‌കൂൾ ടീച്ചേഴ്സിനോട് കുട്ടികളെയും കൂട്ടി തിരിച്ചു പോകാനായി പറഞ്ഞുകൊണ്ട് പോലീസിന്റെ സഹായത്തോടെ രമയെ കണ്ടെത്താൻ ശ്രമിച്ചു.
മൂന്നാം ദിവസമാണ്, ഒരു ഹോസ്പിറ്റലിൽ നിന്നും പോലീസ് സ്റ്റേഷനിലേക്ക് ഒരു വിവരമെത്തിയത്. ഒരു പതിനാല് വയസുകാരി പെൺകുട്ടി ബോധമില്ലാതെ അവിടെ അഡ്മിറ്റ് ചെയ്തിട്ടുണ്ടെന്നും, സ്‌കൂളിന്റെ പേരും മറ്റും ഐഡി കാർഡിൽനിന്നും വ്യക്തമായിട്ടുണ്ടെന്നും അവർ അറിയിച്ചു.
പോലീസ് ഗെസ്റ് ഗൗസിൽ തളർന്നു കിടന്ന് ഒന്നും കഴിക്കാൻ കൂട്ടാക്കാതെ രേവതി വിതുമ്പിക്കൊണ്ടിരുന്നു. അവരോടു വിവരം പറഞ്ഞതും അവർ ശരവേഗത്തിൽ ഹോസ്പിറ്റലിക്കെത്തി. രമയെ അവർക്ക് ജീവനോടെ തിരിച്ചു കിട്ടിയപ്പോഴും… ഡോക്ടർമാർ നെഞ്ചുപൊട്ടുന്ന ആ സത്യമവരോട് തലകുനിച്ചു പറഞ്ഞു…