നിന്നെ എനിക്ക് വേണം
രമയുടെ വാക്കുകളിലെ ഉറപ്പ് മനസിലാക്കിയ രേവതി തലകുലുക്കി ഇരുന്നതെ ഉള്ളൂ.
പിറ്റേന്ന് രമയും രമേഷും ഇറങ്ങിയപ്പോൾ അവരോടൊപ്പം ദേവനും രേവതിയും ഉണ്ടായിരുന്നു.
തിങ്കൾ രാവിലെ…
“ടാ… കഴിഞ്ഞില്ലെ…വേഗം ഇറങ്ങാൻ നോക്കിയേ രമക്ക് ലേറ്റ് ആവും…”
മുകളിലേക്ക് നോക്കി കോളേജിൽ പോവാൻ വേണ്ടി രമേഷിനെ വിളിച്ചുകൊണ്ട് രേവതി ഒച്ചയിട്ടു.
ടിഫിൻ ഹാൻഡ് ബാഗിലേക്ക് വച്ചുകൊണ്ടിരുന്ന രമ രേവതിയെ നോക്കി
ചിരിച്ചപ്പോൾ രേവതി ഒന്ന് കണ്ണിറുക്കി കാട്ടി അടുക്കളയിലേക്ക് പോയി.
കടും നിലയിൽ ചെക്കുകളുള്ള ഷർട്ടും ആഷ് ജീൻസും ഇട്ടുകൊണ്ട് അപ്പോഴേക്കും രമേഷ്യം താഴെ എത്തി.
നീളൻ മുടി കോതിയിണക്കി താഴെക്കെത്തിയ രമേഷ് താഴെ ഇരുന്ന രമയെ നോക്കി ചിരിച്ചു.
“എന്തിനാ അമ്മെ ഇങ്ങനെ ഒച്ച ഇടുന്നെ…
ചേച്ചിക്ക് സമയം ആയിട്ടില്ലല്ലോ…പിന്നെന്താ…”
ഈർഷയോടെ രമേഷ് അടുക്കളയിലേക്ക് കണ്ണെറിഞ്ഞു.
“ഓഹ് ചെക്കൻ ഫസ്റ്റ് ഡേ തന്നെ വൈകണ്ടല്ലോ എന്ന് കരുതീട്ടാ…”
വൈകാതെ രമയോടൊപ്പം രമേഷ് ബസ് സ്റ്റോപ്പിലേക്ക് നടന്നു തുടങ്ങി,
മറൂൺ സാരി കാറ്റിൽ പടർത്തിയും പിടിച്ചടക്കിയും അവന്റെ ചാരെ രമയും നടന്നു.
അലസമായി ചുറ്റും കണ്ണോടിച്ചു നടക്കുന്ന രമേഷിനെ ഇടയ്ക്കിടയ്ക്കവൾ കണ്ണ് നീട്ടി നോക്കി.
“ടെൻഷൻ ഉണ്ടോടാ…”
“ഏഹ്…”
“ഫസ്റ്റ് ഡേ അല്ലെ ടെൻഷൻ ഉണ്ടോന്നു…???”