നിന്നെ എനിക്ക് വേണം
“ഇത്….ഇത്….അവര് തല്ലിയതാണോ നിന്നെ….”
രുയുടെ കണ്ണുകളിൽ കനൽ പടർന്നു.
ദേഷ്യം കൊണ്ട് വിറച്ചുകൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ച രമയെ അവൻ കയ്യിൽ പിടിച്ചു തന്റെ ഒപ്പം ഇരുത്തി.
“വേണ്ടേച്ചി….എനിക്ക് ഇവിടെ ഇതൊക്കെ ശീലാ.. വാക്കുകൊണ്ടുള്ളത് ഇപ്പോൾ ഒന്ന് കടന്നു കൈകൊണ്ടായി എന്നെ ഉള്ളു…”
വരണ്ട ചിരിയോടെ രമേഷ് പറഞ്ഞു നിർത്തിയപ്പോൾ രമയുടെ കണ്ണുകളും നിറഞ്ഞിരുന്നു.
ചുവന്നു കിടന്നിരുന്ന കവിളിലെ പാടിൽ വിരൽ തണുത്ത വെള്ളത്തിൽ നനച്ചവൾ തഴുകി,
വേദനകുറക്കാൻ ഇടയ്ക്കിടെ ചെറു വാത്സല്യചുംബനങ്ങൾ നൽകി അവനെ തണുപ്പിച്ചു.
“സോറീടാ….നമ്മുക്ക് നാളെ രാവിലെ തന്നെ തിരികെ പോവാം…”
അവൻ മനസ്സിലാവാതെ അവളെ നോക്കിയപ്പോൾ അവൾ രണ്ടു കണ്ണും ചിമ്മി അവനെ കാട്ടി വീണ്ടും അവന്റെ തോളിൽ തലചായ്ച്ചു കിടന്നു.
അവനെ ചേർത്ത് പിടിച്ചു ഒത്തിരി നേരം ഇരുന്നതിനു ശേഷമാണ് അവർ
തിരികെ തറവാട്ടിൽ എത്തിയത്.
ഉച്ചക്ക് വെട്ടി തീയിൽ വാട്ടിയ വാഴയിലയിൽ തുമ്പപ്പൂ ചോറും, അവിയലും കാളനും മൂലയിൽ ഈന്തപ്പഴം അച്ചാറും ചെമ്മീൻ പൊടി ചമ്മന്തിയും ഒഴിച്ചുകൂട്ടാൻ പുലിശ്ശേരിയുമായി ഊണ് നിരന്നു,..
കഴിക്കുമ്പോഴും അവന്റെ മുഖം വാടിയിരുന്നത് കണ്ട രമയും ചില തീരുമാനങ്ങൾ എടുത്തിരുന്നു.
“അമ്മാ…നമുക്ക് നാളെ കാലത്തേ തന്നെ തിരികെ പോവാം…”