നിന്നെ എനിക്ക് വേണം
“….നിന്നോട് ശ്രീയെയോ രാഹുലിനെയോ കൂട്ടിപ്പോവാൻ പറഞ്ഞതല്ലേ….
അല്ലേലും എങ്ങനെയാ കുറച്ചു അഹമ്മതി കൂടുതലാ പെണ്ണിന് കെട്ട് പ്രായമെത്തീന്ന് വല്ല വിചാരം വേണ്ടേ….”
പോവുന്നതിനിടയിൽ അപ്പോഴും വിമലയുടെ ശാസന ഉയർന്നു കേൾക്കാമായിരുന്നു
വിമലയുടെ കയ്യിൽ വലിഞ്ഞു നടക്കുന്നതിനിടയിൽ തിരിഞ്ഞു നോക്കിയ വിദ്യ കണ്ടത് അവളെ നോക്കി ജീവനറ്റപോലെ കവിളിലെ കരവും മിഴിയിലൊഴുകുന്ന കണ്ണീരുമായി എല്ലാം ഒതുക്കി നിൽക്കുന്ന രമേഷിനെ ആയിരുന്നു.
“അമ്മെ…ഞാൻ ഒന്ന് കുളിച്ചിട്ടു വരാം…”
അടുക്കളയിൽ പണി ഒട്ടൊന്നൊതുങ്ങിയതോടെ രു മുടിയഴിച്ചുകെട്ടി അമ്മയോട് പറഞ്ഞിട്ട് നടന്നു.
കയ്യിൽ ടവ്വലും എടുത്തു ബാത്‌റൂമിൽ കയറാൻ ഒരുങ്ങുമ്പോഴായിരുന്നു ജനലിലൂടെ വിമല വിദ്യയുടെ കയ്യും പിടിച്ചു വലിച്ചുകൊണ്ടുവരുന്നത് രമ കണ്ടത്…
അടുത്തെത്തിയപ്പോൾ അവരുടെ വിഷയം രമേഷ് ആണെന്ന് അറിഞ്ഞതോടെ രയുടെ ചെവി കൂർത്തു.
“ചെറിയമ്മ ചെയ്തത് ഒട്ടും ശെരിയായില്ല….അവൻ എന്ത് തെറ്റ് ചെയ്തിട്ടാ….വീണപ്പോൾ ഒന്ന് താങ്ങിയതോ…”
വിദ്യ ദേഷ്യത്തോടെ വിമലയോട് കയർത്തു.
“വളർന്നു മുതിർന്ന പെണ്ണായിപ്പോയി…ഇല്ലേൽ കൈ നീട്ടി ഒന്നങ്ട് തന്നേനെ…
നിന്നോട് മുൻപും പറഞ്ഞിട്ടുള്ളതല്ലേ അവനോട് കൂട്ടൊന്നും വേണ്ടാന്ന്…
നിനക്ക് എന്താ പറഞ്ഞാൽ മനസ്സിലാവാത്തെ എന്തേലും പറ്റിയാൽ……”