നിന്നെ എനിക്ക് വേണം
എനിക്ക് വേണം – മുതുക് കെട്ടിലിടിച്ചു വീഴുമ്പോഴും വിദ്യയെ അവൻ ചുറ്റി പിടിച്ചു ഇടിക്കാതെ കാത്തു.
അവന്റെ നെഞ്ചിൽ മാറമർത്തി വീണ വിദ്യ ഒരു നിമിഷം ശ്വാസമെടുത്തു നിശ്വസിച്ചപ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു.
“ഡീ….വിദ്യെ……!!!”
അവളുടെ ചിരി പൂർത്തി ആയില്ല അതിനു മുന്നേ കുളപ്പടവിന് മേലെ നിന്നും ദേഷ്യം പൂണ്ട വിളികേട്ടവർ തിരിഞ്ഞു.
അവിടെ ഇരുണ്ടുമൂടിയ മുഖത്ത് കലിയിളകിയ നിലയിൽ വിമല നിന്നിരുന്നു.
“ഡാ……..വിടടാ അവളെ….”
ചീറിക്കൊണ്ട് താഴേക്ക് ഓടിയിറങ്ങിയ വിമല അപ്പോഴേക്കും പകച്ചു നിന്നിരുന്ന വിദ്യയെ രമേഷിൽ നിന്നും വലിച്ചു മാറ്റിയിരുന്നു.
“ചെറിയമ്മേ…ഞാൻ…”
പറഞ്ഞു തീരും മുന്നേ വിമലയുടെ കൈ വീശിയത് അവന്റെ കരണത് പതിഞ്ഞിരുന്നു.
“നിന്റെ ഗുണം നീ ഇവിടുത്തെ കുട്ട്യോളോട് കാണിച്ചാൽ ഇതുപോലെ ആവില്ല ഇനി ഞാൻ പെരുമാറുന്നത്….കേട്ടോടാനായേ…”
കവിളിൽ കരം പൊത്തി നിന്ന രമേഷിന് അപ്പോഴും നടക്കുന്നതെന്താണെന്നു മനസ്സിലായില്ലായിരുന്നു.
കണ്ണിൽ ഉരുണ്ടു കൂടിയ കണ്ണീരും നെഞ്ചിൽ അമർന്ന ഭാരവുമായി മിണ്ടാതെ നിൽക്കാനേ അവനു പറ്റിയുള്ളൂ. ഉള്ളുകൊണ്ട് അത്രയും തകർന്ന അവസ്ഥയിൽ ആയിരുന്നു രമേഷ്.
“നിനക്ക് ഞാൻ വെച്ചിട്ടുണ്ട് അസത്തെ….ഇങ്ങോട്ടു വാ…”
അവളുടെ കയ്യും വലിച്ചുകൊണ്ട് വിമല നടന്നു.