നിന്നെ എനിക്ക് വേണം
തറവാട്ടിലെത്തുമ്പോൾ സൂര്യൻ ഉച്ചിയിലെത്തിയിരുന്നു,
കാറിന്റെ ശബ്ദം കേട്ട് വീടിനു മുന്നിലേക്ക് അവരെ സ്വീകരിക്കാൻ രാമന്റെ അനിയനും ഭാര്യയും മുറ്റത്തേക്കിറങ്ങി നിന്നു.
“വൈകിയപ്പോൾ എന്ത് പറ്റീന്നു കരുതി…”
“ഇറങ്ങാൻ തന്നെ വൈകി…പിന്നെ ഓടിയിങ്ങെത്തണ്ടേ…”
അനിയൻ രഘുവിന്റെ കൈ കവർന്നുകൊണ്ട് രാമൻ പറഞ്ഞു.
അപ്പോഴേക്കും രഘുവിന്റെ ഭാര്യ സുകന്യ രേവതിയുടെ അടുതെത്തി ആലിംഗനം ചെയ്തിരുന്നു.
“പിള്ളേരൊക്കെ എന്ത്യെ സുകന്യേ…”
സുകന്യയെ ഒന്ന് പുണർന്നുകൊണ്ട് രേവതി ആരാഞ്ഞു.
വിമലയ്ക്കൊന്നു അമ്പലത്തിൽ പോണം എന്ന് പറഞ്ഞപ്പോൾ പിള്ളേരെയും കൂട്ടി വിട്ടു, അന്നദാനം ഉണ്ടെന്നു തോന്നുന്നു അല്ലേൽ എത്തേണ്ട നേരം കഴിഞ്ഞു,….
രമമോളെ… എന്തെ അവിടെ തന്നെ നിക്കണേ…വാ കുട്ടീ…”
ദേവനും രഘുവും അകത്തേക്ക് നടന്നിരുന്നു,
അപ്പോഴാണ് രമേഷിന്റെ കൈയ്യിൽ തൂങ്ങിനിന്നിരുന്ന രമയെ സുകന്യ വിളിച്ചത്.
ഒരു നേർത്ത പുഞ്ചിരി അവർക്ക് നൽകിയ രമ അവനോടൊന്നുകൂടെ ചേർന്ന് കൊണ്ട് അകത്തേക്ക് അവന്റെ കയ്യും വലിച്ചു നടന്നു. [ തുടരും ]