നിന്നെ എനിക്ക് വേണം
എനിക്ക് വേണം – ആലോചനയിലാണ്ട് അവൻ അവിടെയിരിക്കുമ്പോൾ പുറകിൽ ഡോർ തുറക്കുന്ന ശബ്ദം കേട്ടു.
“ രമേഷേ…”
പിന്നിൽ രമയുടെ നേർത്ത ശബ്ദം.
“ഉം…”
അവൻ പതിയെ തിരിഞ്ഞു,
ഡോർ തുറന്നു അവനു മുന്നിൽ രമ ഉണ്ടായിരുന്നു, ബാങ്കിൽ നിന്ന്
വന്ന അതെ വേഷത്തിൽ.
സാരിയുടെ മുന്താണി എടുത്ത് ഇടുപ്പിൽ കുത്തിയിരുന്നു, അഴിച്ചിരുന്ന മുടി ഉയർത്തി കെട്ടിയിരുന്നു.
അവളുടെ കയ്യിൽ രണ്ടു കപ്പുകളിൽ ചായ.
അവനെ നോക്കിയ രമ അകത്തേക്ക് വന്നു. കയ്യിൽ ഉണ്ടായിരുന്ന ചായ അവനു നേരെ നീട്ടി.
“ഞാൻ എടുത്തേനേല്ലോ…ചേച്ചി വന്നേല്ലേ ഉള്ളൂ…”,
അവളുടെ കയ്യിൽനിന്നും ചായ വാങ്ങി അവൻ പറഞ്ഞു.
അവന്റെ ഒഴുകി കിടന്ന മുടിയിലൂടെ കൈയൊടിച്ചു അവൾ അവനരികിൽ ജനലിൽ ചാരിയിരുന്നു ചായ ഒന്ന് മൊത്തി.
“സാരൂല്ലാ…കോളേജിൽ പോയിട്ട് എങ്ങനെയുണ്ട്….നിനക്കിഷ്ട്ടായോ ?”
രമ അവനെത്തന്നെ നോക്കിക്കൊണ്ട് ചോദിച്ചു.
“ഉം…”
അവൻ മൂളി.
“മോനു….നീ പഴേതൊന്നും ആലോചിക്കണ്ടാട്ടോ…അതൊക്കെ കഴിഞ്ഞില്ലെ…”
“ഇല്ലേച്ചി…അതൊന്നും ഇപ്പോൾ എന്റെ മനസ്സിലില്ല…”
അവന്റെ തല കുനിയുന്നത് കണ്ട അവൾ അവന്റെ താടി ഉയർത്തി മുഖം നേരെ വച്ചു.
“എന്താടാ…നിനക്ക് എന്നോടൊന്നും ഒളിക്കാൻ കഴിയില്ലെന്ന കാര്യം മറന്നോ?
പ്ലസ് റ്റു പോലെയൊന്നും ആവില്ല കോളജ് .. നിനക്ക് നല്ല കൂട്ടുകാരെയൊക്ക കിട്ടും…
ആരും നിന്റെമേലെ കേറാൻ വരില്ല…”