നിന്നെ എനിക്ക് വേണം
രമേഷ് ഇതെല്ലാം കേട്ടിരുന്നു, അവന്റെ മനസിൽ അതൊരു ഷോക് ആയിരുന്നെങ്കിലും അവനിപ്പോൾ തന്നോടുള്ള രുയുടെ പ്രണയത്തിലെ ലയഭാവത്തിലാണ്. ഇരുകൈകൊണ്ടും അവന്റെ നെഞ്ചിനെ പൊതിയുന്ന പ്രണയം ……. അതുള്ളപ്പോൾ ജീനയോടുള്ള പ്രണയഭംഗമവനെ തെല്ലും വേദനിപ്പിച്ചില്ല…. പക്ഷെ തൊട്ടടുത്തിരുന്ന രമ അവന്റെ ഇടം കൈ കോർത്ത് പിടിച്ചിരുന്നു. അവന്റെ അപ്പോഴത്തെ രമയോടുള്ള നോട്ടം….അവനെല്ലാം പയ്യെ മനസിലാക്കി തുടങ്ങുകയായിരുന്നു..
അവരെല്ലാം പോയി കഴിഞ്ഞപ്പോൾ ദേവനും രേവതിയും രമയുടെ ജാതകവുമായി ഒരു ജോല്സ്യനെ അടുത്തേക്ക് ചെല്ലാൻ ഒരുങ്ങി.
രമ അവളുടെ മുറിയിൽ ബെഡിൽ ചരിഞ്ഞു കിടന്നുകൊണ്ട് തലയിണയിൽ മുഖം ചേർത്ത് കിടന്നു.
അവനെ വേദനിപ്പിക്കാൻ ഒരിക്കലും തനിക്ക് ആവില്ലെന്ന് സത്യമാണ്, പക്ഷെ അച്ഛനും അമ്മയും ഇന്ന് തന്നോട് വിവാഹത്തെകുറിച്ചു സംസാരിക്കും എന്നവളോർത്തു. അവർ തമ്മിൽ ഹാളിൽ വെച്ച് സംസാരിക്കുന്നത് താൻ യാദൃശ്ചികമായി കേട്ടതാണ്.
രമേഷിന് വാക്ക് കൊടുത്തതാണ്, ഇനി അതിൽ നിന്നും മാറാനും ആവില്ല. പക്ഷെ ഇത് തെറ്റാണു എന്ന് മനസ്സിൽ ഇപ്പൊ ആരോ ശക്തമായിട്ട് പറയുന്നുമുണ്ട്. അവന്റെ മനസ് മുറിയുന്നത് കാണാൻ വയ്യാത്തതുകൊണ്ട് മാത്രമാണ് തന്നിലെ പ്രണയിനി ഉണർന്നത് …അല്ലാതെ അതില്കൂടുതൽ മകനോട് ഒരമ്മയ്ക്ക് തോന്നുമോ ….തോന്നാൻ പാടുണ്ടോ ??