നിന്നെ എനിക്ക് വേണം
അർദ്ധരാത്രിയായി… രമേഷ് ഉറങ്ങിയിട്ടുണ്ടാകും, അവനെ ഒന്ന് കാണാനിപ്പൊ നെഞ്ച് മോഹിക്കുന്നവേളയിൽ, ഒരു നോക്ക് കാണാതെ ഇനി ഉറങ്ങാൻ കഴിയില്ലെന്ന് വ്യക്തമായി ബോധ്യമായപ്പോൾ …. രമ ബെഡിൽ നിന്നും എണീറ്റ് നേരെയുള്ള ബാല്കണിയിലേക്ക് നടന്നു.
നിലാവിൽ ബാൽക്കണിയിലെ ലൈറ്റ് ഇട്ടപ്പോൾ, രമേഷും ആ നിമിഷം എണീറ്റ്
അവന്റെ മുറിയുടെ ബാല്കണിയുടെ പോർഷനിൽ വന്നു നിന്നു.
ഇരുട്ടിൽ അവനെ അവൾ നോക്കുമ്പോ ആദ്യമായി മനസ്സിൽ ഒരു വെപ്രാളവും ആകാംഷയും വരുന്ന പോലെ സ്വയം തോന്നി…… ഒന്നും പരസ്പരം പറയാനാകാതെ നോട്ടം കൊണ്ട് മാത്രം രണ്ടാളും ഒരിച്ചിരി നേരമെങ്ങനെ തന്നെ നിന്നു.
തണുത്ത കാറ്റ് മുഖത്തേക്കടിച്ചപ്പോൾ രമ ഒന്നു ശരീരം കോച്ചുന്ന
പോലെ ഒരു നോട്ടം രമേഷിന് സമ്മാനിച്ചതും അവനു ചിരി വന്നു.
“ഉറങ്ങീല്ലേടാ….”
അവൻ പക്ഷെ രമയുടെ കണ്ണിലേക്ക് മാത്രം നോക്കിനിന്നുകൊണ്ട് ഇല്ലെന്നുള്ള ഭാവത്തിൽ തലയാട്ടി.
അവന്റെ മുഖത്ത് കള്ള കാമുകിയെ അപ്രതീക്ഷിതമായി വഴിയിൽ വെച്ച് കാണുമ്പോഴുള്ള ഭാവമായിരുന്നു.
“ഉറക്കം വരുന്നിലെങ്കിൽ വാതിൽ തുറക്ക് ….സംസാരിച്ചിരിക്കാം…..” വിരിച്ചിട്ട മുടി കെട്ടിക്കൊണ്ടു, രമ അവനോടു ഒറ്റ ശ്വാസത്തിൽ പറഞ്ഞു…..
“ഉം ……” അവൻ ആവേശം കൊണ്ട് വേഗം മുറിയുടെ വാതിൽ തുറക്കാനായി നടന്നു. രമ അവളുടെ മുറി ചാരികൊണ്ട് അവന്റെ മുറിയുടെ വാതിൽക്കൽ നില്കുമ്പോ, ദേഹം മൊത്തം വിറയ്കുന്നപോലെ …..സ്വയം നിയന്ത്രിക്കാൻ പാടുപെടുന്ന കാമുകിയുടെ വശ്യഭാവം അവളുടെ മുഖത്തലയിടിച്ചു.