നിന്നെ എനിക്ക് വേണം
അന്നാണ് ഇരു മനസ്സിലും ഒരുപോലെ പ്രണയം നിറഞ്ഞു കവിഞ്ഞത്, അതുകൊണ്ടാവാം തിരിഞ്ഞും മറിഞ്ഞും കിടന്നുകൊണ്ട് ഉറക്കം തെല്ലും വരാതെ കിടക്കുന്ന രമയുടെ മനസ്സിൽ നാണത്തിൽ പൂ മൂടുന്ന നിമിഷങ്ങൾ വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്നത്,
മനസ് അസ്ഥിരമാകുന്നതവളറിഞ്ഞു. പ്രണയത്തിന്റെ തീവ്രമായ സീല്കാരവും വിയർപ്പും കൊണ്ട് മേനിയിൽ കിക്കിളി മൂട്ടുന്ന കാമുകനെ അവളുടെ മാരിക്കൂടിനുള്ളിലേക്ക് ആവാഹിക്കാൻ അവൾ കൊതിച്ചു.
രമേഷിനെയോർത്തവളുടെ ഉള്ളൊന്നു കാമിനിയെപോലെ തുള്ളിതൂവുമ്പോഴും തന്റെ ജീവന്റെ ജീവനെ പ്രകൃതിതന്നെ വൈകാതെ തന്നിൽ കോർക്കുന്ന നിമിഷം വരുമെന്ന് രമയുടെ നെഞ്ചിലാരോ മൂളി.
മാറോടണയുന്ന രാമച്ചത്തിൻ കുളിരുള്ള മോഹങ്ങളേ തലയിണയോടൊപ്പം ഇരു കയ്യും കൊണ്ട് നിറമാറിലേക്കമർത്തുമ്പോൾ
“ഛീ…” എന്നും സ്വയം പറഞ്ഞു ശാസിച്ചു.
അവന്റെ കണ്ണുകൾ അവളുടെ മനസിലേക്ക് വരുമ്പോ അത്രയും ആഴത്തിൽ രമ വീണുപോയിരുന്നു എന്നതാണ് സത്യം.
സാങ്കല്‍പ്പികമായ ചുംബനങ്ങളുടെ ശബ്ദമവളുടെ കാതിലേക്ക് വരുമ്പോ ബെഡിൽ അവളെഴുന്നേറ്റിരുന്നു.
കവിളിണയിൽ സ്വയം തലോടിക്കൊണ്ട് ചുവരിലെ കണ്ണാടിയിലേക്ക് നോക്കിയതും, അവളുടെ പ്രതിബിംബം ദേവമനോഹരിയെപോലെ സ്വയം വിരൽ കടിച്ചുകൊണ്ട് അവളോട് തന്നെ
“രമേ ….എന്താടീ നിനക്ക് പറ്റിയെ എന്ന്….” ചോദിച്ചു.