നിന്നെ എനിക്ക് വേണം
“ചേച്ചീ …ഇങ്ങനെയെന്നോട് ചോദിക്കല്ലേ ഞാനെന്താ പറയണ്ടേ ..എനിക്കറിയില്ല.”
“ഞാൻ സമ്മതിക്കണോ വേണ്ടയോന്ന് പറ!” രമ നമ്രയാമിനിയായി അവന്റെ മുഖത്തേക്ക് നോക്കാതെയത് പറയുമ്പോ അവളുടെ നെഞ്ച് പിടയ്ക്കുന്നുണ്ടായിരുന്നു….
“വേണ്ട …സമ്മതിക്കണ്ട, എന്നെ വിട്ടു പോകല്ലേ ചേച്ചീ …” രമേഷ് രമയെ ഇറുകെ പുണർന്നു കരയാൻ തുടങ്ങി…. രമയും നിറകണ്ണുകളോടെ പറഞ്ഞു. “എനിക്കും വയ്യ നിന്നെ പിരിയാൻ ….നമുക്കിങ്ങനെ കഴിയാം …..പരസ്പരം സ്നേഹിച്ചു കൊണ്ട്, ചുംബിച്ചുകൊണ്ട് കൈകോർത്തുകൊണ്ട്, എന്റെ മടിയിൽ നിന്നെ ഉറക്കിക്കൊണ്ട്…… പോരെ!”
“ …ചേച്ചീ ….” രമയുടെ കഴുത്തിലവന്റെ ചുണ്ടമർന്നപ്പോൾ, രമ കണ്ണുകളടച്ചു അവനെ ഇറുകെ പുണർന്നു അവളുടെ രാഗാർദ്രമായ നിറമാറവന്റെ നെഞ്ചിൽ സുഖിച്ചുടഞ്ഞു. രമയും അവന്റെ കണ്ണിൽ നോക്കി ചിരിച്ചുകൊണ്ട് അവന്റെ നെറ്റിയിൽ ഇട്ട ചുവന്ന ശിവപ്രസാദം അവളുടെ ചുണ്ടിൽ തട്ടുന്നപോലെ പലയാവർത്തി ചുംബിച്ചു.
“അപ്പൊ ജീനയെകുറിച്ചോർത്തു എന്റെ മോൻ ഇനി വിഷമിക്കുമോ ?”
“ഇല്ല ചേച്ചീ…..” അവൻ പൊട്ടിക്കരഞ്ഞുകൊണ്ട് രമയെ ചേർത്ത് പിടിച്ചു.
“ശെരി കിടന്നുറങ്ങു…നാളെ സംസാരിക്കാം…”
“ഇന്നെന്റെ കൂടെ കിടക്കാമോ ….”
“അയ്യടാ …അതൊന്നും വേണ്ട.”
“അതെന്താ ….ഞാൻ ചേച്ചിയെപ്പോലെ ഉമ്മയൊന്നും വെക്കില്ല!!”
കണ്ണീരു തുടച്ചു ചിരിക്കാൻ ശ്രമിച്ചു രമേഷ് പറഞ്ഞപ്പോൾ അവന്റെ കവിളിൽ ഒരു നേർത്ത കടിയുമ്മ കൊടുത്തിട്ട് രമ വേഗമവളുടെ മുറിയിലേക്കോടിപ്പോയി.