നിന്നെ എനിക്ക് വേണം
“ജീനയോട് ഞാൻ പറയുകയായിരുന്നു നിനക്കവളെ ഇഷ്ടമായിരുന്നു എന്ന്….”
“അതെന്താ ഇഷ്ടമായിരുന്നു എന്ന് …ഇപ്പോഴും ഇഷ്ടമല്ലേ ?”
“ആണോ …. ആണോടാ ചെക്കാ?” വാതിൽ ചാരിയെന്നുറപ്പുള്ളതുകൊണ്ട് രമേഷിന്റെ ഇടുപ്പിൽ ചുറ്റിപിടിച്ചുകൊണ്ട് രമ അവളിലേക്ക് അവനെയൊന്നടുപ്പിച്ചു.
“ആവൊ അറിയില്ല!”
“അവളെക്കുറിച്ചു പറയുമ്പോ, നിന്റെ മുഖം വാടുന്നതെന്താടാ ….”
“എന്തൊക്കയോ എന്റെ മനസ്സിൽ കിടന്നു…വിങ്ങുന്ന പോലെയുണ്ട്”
“ഡാ, ചെക്കാ ..ഞാൻ എല്ലാം പറഞ്ഞു, തന്നതല്ലേ ഇന്നലെ…..
ഇന്ന് മുഴുവനും നീ ശെരിക്കും ആലോചിച്ചു നോക്ക് എന്നിട്ട് നാളെ പറഞ്ഞാൽ മതി….!”
“എന്തിനെക്കുറിച്ച്?”
“നമ്മളിന്ന് ചുണ്ടു ചേർത്തില്ലേ? അതേക്കുറിച്ചു തന്നെ…..”
“എനിക്കെന്തോ പോലെയാകുന്നു ….ചേച്ചീ….”
“എന്തിനാ ??”
“ഇതൊക്കെ ….” രമേഷ് തല കുനിച്ചു നിന്നപ്പോൾ, അവൾ കൈ വിറച്ചുകൊണ്ട് അവന്റെ മുഖമുയയർത്തി. അവന്റെ മനസിൽ തന്നോടുള്ള പ്രണയം, അവനറിയുന്നുണ്ട്. പക്ഷെ തെറ്റാണോ ശെരിയാണോ എന്നറിയാതെയുള്ള മനസിന്റെ നോവാണിപ്പോ അവന്റെ കണ്ണിൽ നനവായി പടരുന്നതെന്നു രമയോർത്തു.
“തെറ്റാണു തോന്നുന്നതെങ്കിൽ പറഞ്ഞാ മതി, അമ്മ ഇന്നമ്പലത്തിൽ വെച്ച്, എനിക്ക് കല്യാണപാർവ്വതിക്ക് വഴിപാട് കഴിച്ചത് എന്തിനാണ് എന്ന് മനസ്സിലായോ നിനക്ക്,? എന്നെ വിവാഹം കഴിപ്പിക്കാനാണ് …. ഞാൻ സമ്മതിക്കട്ടെ ? നീ പറ …”