നിന്നെ എനിക്ക് വേണം
ശിവന്റെ അമ്പലത്തിൽ ചുറ്റു വിളക്കിനു നേർന്നത് നടത്താനായിരുന്നു അവർ പുറപ്പെട്ടത്.
തൊഴുതു വലം വയ്ക്കുമ്പോൾ ഷർട്ട് അഴിച്ചു കസവ് മുണ്ടും ഉടുത്തു നടക്കുന്ന ചുള്ളൻ ചെക്കൻ ഇടയ്ക്കിടെ പിറകെ നടക്കുന്ന സുന്ദരിയെ നോക്കുമ്പോ സുന്ദരി നേരെ നോക്കി നടക്കാൻ വേണ്ടി കണ്ണുരുട്ടി.
നെയ്തിരികൾ ഓരോന്നായി അമ്പലത്തിനു ചുറ്റും വെച്ച്, നാലുപേരും നിറദീപം തെളിയിച്ചു.
മക്കളുടെ ആരോഗ്യത്തിനും ആയുസിനും വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് അവർ പുറത്തേക്കിറങ്ങിയപ്പോൾ, മുല്ലപ്പൂ വിൽക്കുന്ന മുത്തശ്ശിയുടെ കൈയിൽ നിന്നും രമേഷ് മൂന്നു മുഴം പൂ മേടിച്ചു വന്നപ്പോൾ, അവനെന്തു പറ്റിയെന്നു ദേവൻ ആലോചിച്ചുനിന്നു.
“ഞാൻ വേണമെന്ന് പറഞ്ഞില്ലാലോ ….” രേവതി ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഇതെന്റെ ചേച്ചിയ്ക്കാ ….”
കണ്ണിൽ നിന്നും വരുന്ന കണ്ണുനീർ അടക്കാൻ പാടുപെട്ടുകൊണ്ട് രമ അവന്റെ കയ്യിൽനിന്നും പൂ വാങ്ങിയപ്പോൾ അവളുടെ വിരലുകൾ വിറയ്ക്കുന്നതാരും ശ്രദ്ധിച്ചില്ല. അവൾ പൂ ചൂടികൊണ്ട് കാറിലേക്ക് കയറി. [ തുടരും ]