നിന്നെ എനിക്ക് വേണം
“ജീനയ്ക്ക് ഇഷ്ടമല്ല എന്ന് പറഞ്ഞാലും, നീ അതോർത്തു വിഷമിക്കില്ല എന്ന് സത്യം ചെയ്യ്, എന്നാൽ നിന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു പെൺകുട്ടിയെ ചേച്ചി നിന്റെ മുന്നിൽ നിർത്തിത്തരാം…”
“അതെങ്ങനെ പറ്റും? എനിക്കറിയാത്ത എന്നെ ജീവനുതുല്യം സ്നേഹിക്കുന്ന പെൺകുട്ടി.”
“ചേച്ചിയല്ലേ പറയുന്നേ ??”
“ഹം …. ശെരി!”
“ഹാവൂ …എന്റെ ചെക്കൻ ചിരിച്ചു കണ്ടല്ലോ!!!” രമ അവനെ പുണരാൻ വേണ്ടി അടുത്തേക്ക് നീങ്ങിയതും,
“ഊണ് കഴിക്കണ്ടേ രണ്ടാൾക്കും…..” എന്ന് പറഞ്ഞു കൊണ്ട് രേവതി മുറിയുടെ അകത്തേക്ക് കയറി വന്നു.
“വരുവാ അമ്മെ….” രമേഷിന്റെ നെഞ്ചിൽ ചേരാൻ ചേർന്ന രമയുടെ ഉടൽ മനസ്സില്ലാതെ വേഗം പിറകിലേക്ക് വന്നു.
“ആഹാ നിന്റെ മൂഡോഫ് മാറിയോ.? ഞാൻ ചോദിച്ചാൽ പറയില്ലാലോ, ചേച്ചി തന്നെ വേണം എല്ലാത്തിനും അല്ലേടാ കുറുമ്പാ …”
അമ്മയുടെ ഒപ്പം നടക്കുമ്പോ തിരിഞ്ഞു നോക്കുന്ന രമേഷിന്റെ കണ്ണിൽ, അവന്റെയുള്ളിൽ പാടാൻ വെമ്പുന്ന ഒരായിരം പ്രണയകവിതകളെ രമ വായിച്ചെടുക്കുന്നപോലെ നോട്ടമെറിഞ്ഞു. മുടി പകുത്തെടുത്തു മുന്നിലേക്കിട്ടുകൊണ്ടവൾ രണ്ടാളുടെയും പിറകെ നടന്നു.
കുളിച്ചു ഭസ്മ കുറിയിട്ടുകൊണ്ട് പുലിയിളക്കര കസവു മുണ്ടു ഉടുതുകൊണ്ട്, രമ മുറിയിൽ നിന്നുമിറങ്ങി. രമേഷും ദേവനും രേവതിയും രമയ്ക്കായി കാറിൽ വെയ്റ്റ് ചെയുകയായിരുന്നു.