നിന്നെ എനിക്ക് വേണം
“ഇഷ്ടായീ …….”
“അമ്പട! കള്ളൻ, ഇതായിരുന്നോ മനസ്സിൽ….”
രമ രമേഷിന്റെ കവിളിൽ നുള്ളിയപ്പോൾ അവൻ തല താഴ്ത്തുകയല്ലാതെ മറ്റു വഴികളൊന്നും അവന്റെ മുന്നിലുണ്ടായിരുന്നില്ല.
“ചേച്ചി, എനിക്ക് ജീനയെ ഇഷ്ടമാണ്, പക്ഷേ അവൾക്കെന്നോട് ഇഷ്ടമുണ്ടോ എന്നറിയാൻ എന്താ വഴി.”
“അത്രയേ ഉള്ളു…”
“ രമേഷേ, ചേച്ചിയുടെ അനുഭവം വെച്ച് പറഞ്ഞാൽ, നമ്മളെ ഒരാൾ അഗാധമായി പ്രണയിക്കുമ്പോൾ അവരുടെ കണ്ണിൽ അത് പ്രകടമാകും, അത് ആരുടെ മുന്നിൽ ഒളിച്ചാലും, പ്രേമിക്കുന്ന ചെക്കന്റെ മുന്നിൽ ഒരു പെണ്ണിന് അതൊരിക്കലും ഒളിക്കാനാവില്ല…..”
“ശെരി, പക്ഷെ ഞാൻ ജീനയുടെ കണ്ണിൽ അത് കണ്ടിട്ടില്ല, അല്ല …. ഞാൻ ശ്രദ്ധിച്ചിട്ടില്ല!!”
“പിന്നെ മറ്റൊന്നു, നമ്മൾ പ്രേമിക്കുന്ന ആൾ നമ്മളെ തിരിച്ചു പ്രേമിക്കുന്നില്ലെങ്കിൽ ഒരിക്കലും വിഷമിക്കണ്ട കാര്യമില്ല, കേട്ടോ. നമ്മുടെ കണ്ണ് ഒന്ന് ശെരിക്കും തുറന്നു നോക്കിയാൽ, നമ്മൾ പ്രേമിക്കുന്നതിലും നമ്മളെ ഒരായിരം ഇരട്ടി പ്രേമിക്കുന്ന ആളുകൾ ചുറ്റും ഉണ്ടാകും…”
ഒട്ടും വിറയ്ക്കാതെ നിശ്ചയദാർഢ്യത്തോടെ പറയുന്ന രമയുടെ കണ്ണിലേക്ക് രമേഷ് ഇമ വെട്ടാതെ നോക്കികൊണ്ടിരുന്നു.
“ചേച്ചി ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ?”
“അതൊക്കെ എന്തിനാ ഇപ്പൊ പറയുന്നേ?”
“അല്ല ചോദിച്ചുന്നുള്ളു.”