നിന്നെ എനിക്ക് വേണം
“ശെരി! ഞാനിപ്പോ എന്ത് പറഞ്ഞാലും നിനക്ക് അത് ദേഷ്യമായെ തോന്നൂ, മനസ് ശെരിയാവുമ്പോ പറ!”
രമ വാതിൽ ചാരിക്കൊണ്ട് അവളുടെ മുറിയിലേക്ക് ചെന്നിരുന്നു. അവൾക്കറിയാമായിരുന്നു രമേഷ് കുറച്ചു കഴിഞ്ഞു താനെ മുറിയിലേക്ക് വരുമെന്ന്.
അവന്റെ ഈ ദേഷ്യം ജീനയെന്ന കുറുമ്പി പെണ്ണ് കാരണമാണ് തന്നിലേക്ക് എത്തുന്നതെന്നോർത്തുള്ള ചിരികൊണ്ട് രമ ബെഡിലേക്ക് കാലും നീട്ടിയിരുന്നുകൊണ്ട് മേശപ്പുറത്തിരുന്ന വാടകയ്‌ക്കൊരു ഹൃദയത്തെ കയ്യിലെടുത്തു. ബുക്മാർക് മാറ്റിവെച്ചു, വായന തുടങ്ങി….
അധികനേരമായില്ല, രമയെത്തേടി രമേഷ് മുറിയിലെത്തി.
പക്ഷെ രമ അവനെ മൈൻഡ് ചെയ്യാതെ പുസ്തകത്തിൽ തന്നെ കണ്ണും നട്ടിരുന്നപ്പോൾ,
“ഖ് …..ഉം ….” എന്ന് രമേഷ് കനത്തിൽ മൂളി.
രമ അവനെ നോക്കാതെ പതിയെ ചിരിച്ചുകൊണ്ട് തീരെ ശബ്ദമില്ലാതെ അവ്യക്തമായി ഒരു പാട്ടു മൂളി. രമ ഉള്ളിൽ കുശുമ്പോടെ ബെഡിലേക്ക് കയറികൊണ്ട് രമയുടെ അടുത്തേക്ക് ചേർന്നിരുന്നു.
“ഞാനവിടെ മനസ് നൊന്തിരിക്കുമ്പോ ഇവിടെ രസിച്ചു മൂളിക്കൊണ്ടിരിക്കയാണ് …ല്ലേ ? എന്റെ വിഷമം കണ്ടാൽ കൂടെയുണ്ടാകും, എന്നൊക്കെ പറയുന്ന ആളാണ്, ഇപ്പൊ. എന്നെ ഇഗ്നോർ ചെയ്യുന്നേ ! എല്ലാം കള്ളമാണ്, പെണ്ണുങ്ങെളെല്ലാം ഇങ്ങനെയാണ്, പറഞ്ഞ വാക്ക് പാലിക്കാൻ അറിഞ്ഞൂടാത്തവർ!!!!”