നിന്നെ എനിക്ക് വേണം
പിറ്റേന്നായിരുന്നു ഹോസ്പിറ്റൽ വിസിറ്റിങ്, കൈയ്യിലെ ബാൻഡേജ് അഴിച്ചു, ടെസ്റ്റ് റിപ്പോർട്ട് എല്ലാം പെർഫെക്റ്റ് ആയിരുന്നത് കൊണ്ട് അന്ന് തന്നെ വീട്ടിലേക്ക് തിരിച്ചു.
ദേവനും രേവതിയും രമയുടെ മാറ്റം കൊണ്ടും രമേഷിന്റെ ആരോഗ്യസ്‌ഥിതി പൂർവ അവസ്‌ഥയിൽ എത്തിയത് കൊണ്ടും ഉള്ളാലെ സന്തോഷിച്ചു. പക്ഷെ രമേഷിന്റെ മുഖം എന്തോ നഷ്ടപെട്ടപോലെയായിരുന്നു. രേവതി ഒന്ന് രണ്ടു തവണ അവനോടു ചോദിച്ചെങ്കിലും രമേഷ് ഒന്നും പറയാതെ പിറകിലെ സീറ്റിൽ ചാരിയിരുന്നു.
വീട്ടിലെത്തിയ ശേഷം, രമേഷിന്റെ മുറിയിൽ….
രമേഷ് ബാല്കണിയിലേക്ക് നോക്കി നിന്നുകൊണ്ട് ബെഡ് ഷീറ്റ് മാറ്റി വിരിയിക്കുന്ന രമയോട് ചോദിച്ചു.
“ചേച്ചി…. ജീനെയെന്താ, ഇന്ന് വരാഞ്ഞേ….”
“അവൾക്ക് എന്തേലും തിരക്കായിരിക്കും രമേഷ്, നീയിതു മൂന്നാമത്തെ തവണയല്ലേ ചോദിക്കുന്നത്, ഞാൻ എന്റെ ഫോണിൽ നീന്നും വിളിച്ചിട്ട് അവളെ കിട്ടുന്നുണ്ടായിരുന്നില്ല. ഔട്ട് ഓഫ് റേൻജ് ആയിരുന്നു…..”
“എനിക്കറിയില്ല ചേച്ചി, ഇന്ന് വരാമെന്ന്, പ്രോമിസ് ചെയ്തിരുന്നതാണ്… പക്ഷെ കണ്ടില്ലേ? ഇങ്ങനെ പറ്റിക്കുന്നത്….”
“അയ്യോ! അത് സാരമില്ലടാ ….”
“ചേച്ചിയ്ക്ക് ഇതൊന്നും, പറഞ്ഞാ മനസിലാകില്ല.”
“ രമേഷേ !!!…..”
രമ ഞെട്ടലോടെ അവനെ വിളിച്ചു.
“എന്റെ അവസ്‌ഥ എന്താന്ന് മനസിലാക്കാൻ ചേച്ചിക്ക് കഴിയില്ല, ഒന്ന് പോയി തരുമോ ഇവിടെന്ന് . എനിക്ക് ഇച്ചിരി നേരം തനിച്ചിരിക്കണം…….”