നിന്നെ എനിക്ക് വേണം
പതുങ്ങി പിറകിൽ തലകുനിച്ചു നിൽക്കുന്ന ശ്യാം മുന്നോട്ടു വന്നു നിന്നുകൊണ്ട് രമേഷിനോട് മാപ്പു ചോദിച്ചു.
“ രമേഷ്, ഞങ്ങളുടെ ഭാഗത്തുനിന്നും ഇനി കുഴപ്പമൊന്നും ഉണ്ടാകില്ല, എക്സ്ട്രീം ലി സോറി…. ”
അവൻ എന്താണ് സംഭവമെന്നറിയാത്ത പോലെ നിന്നപ്പോൾ…
“ രമേഷ്, നീയൊന്നും പറഞ്ഞേല്ലെങ്കിലും ദേവൻ സാർ, എന്നോട് ഇതേക്കുറിച്ചു അനേഷിക്കാൻ ആവശ്യപ്പെട്ടിരുന്നു, അതിൻ പ്രകാരമാണിത്. പിന്നെ നിങ്ങളോടു., തത്കാലം ദേവൻ സാർ പറഞ്ഞതുകൊണ്ട് ഇത് ഞാൻ കേസ് ആക്കുന്നില്ല, നിങ്ങളുടെ പഠിപ്പ് മുടങ്ങി വെറുതെ ഗുണ്ടായിസം തുടങ്ങിയാ, അതെനിക്ക് തന്നെ പണിയാകും, അതുകൊണ്ട് അത് വേണ്ട. പിന്നെ ഇതുപോലെ കോളേജിൽനിന്നും ഒരു കംപ്ലൈന്റ് കിട്ടിയാൽ പിന്നെ എണീറ്റ് നടക്കാൻ ആവാത്തപോലെ ഞാൻ ഇടിക്കും….കേട്ടല്ലോ.”
S.I അവരെയും കൂട്ടി പുറത്തേക്ക് നടക്കുമ്പോ രമേഷ് ദേവനെ ചിരിച്ചുകൊണ്ട് നോക്കി. ദേവൻ അവനെ നോക്കി ചിരിച്ചുകൊണ്ട് “പോകാം അല്ലെ ….ഡാ” എന്ന് പറഞ്ഞു.
വീട്ടിലേക്കെത്തിയ ശേഷം ഉച്ചയൂണും കഴിഞ്ഞു രമേഷിന്റെ മുറിയിൽ വെച്ച്.
“ചേച്ചീ…ഇനി മുതൽ ഒരുമാസത്തേക്ക് ഞാനീ മുറിയിൽത്തന്നെ ഒറ്റയ്ക്കാണോ .”
രമേഷിന്റെ വിറയ്ക്കുന്ന ശബ്ദത്തിലെ ചോദ്യത്തിന്റെ ആഴം മനസിലാക്കിയെന്നോണം ബെഡിൽ അവന്റെ അടുത്തേക്ക് രമ ചേർന്നിരുന്നു.