നിന്നെ എനിക്ക് വേണം
“ആരാണ് അവർ?”
“അഖിൽ, ജിഷ്ണു, മഹേഷ്, നന്ദു, ഫ്രഡി.”
“ശെരി, ജീന ആരാണ് …”
“ഞാനാണ് സാർ.”
“ജീന, നിങ്ങൾക്ക് ഒരു കംപ്ലയിന്റ് തന്നാൽ അതിലൊരു സൈൻ ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകുമോ ?”
“ഇല്ല സാർ, ഞങ്ങൾ എല്ലാരും സൈൻ ചെയ്യാം…”
“കുട്ടിക്കോ ?”
“ചെയ്യാം സാർ.”
“OK.”
S.I അവിടെന്നു കംപ്ലയിന്റ് എഴുതി വാങ്ങിയശേഷം, കോളേജ് മാനേജ്‌മന്റ് മായി സംസാരിച്ചു. എൻക്വയറിക്കു വിട്ടതുകൊണ്ടും പോലീസ് കേസ് ആയതുകൊണ്ടും അവരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യാൻ തീരുമാനമായി.
രമേഷ്യം രമയും അന്ന് ഇതൊന്നുമറിഞ്ഞില്ല, ജീനയും കോളേജ് പോവാഞ്ഞത് കൊണ്ട് അവൾക്കും ഇതേക്കുറിച്ച് അറിയാമായിരുന്നില്ല.
അടുത്ത ദിവസം രമേഷ് ഡിസ്ചാർജ് ആവുന്നതിനു അരമണിക്കൂർ മുൻപ്.
S.I യും ഒപ്പം കോളേജിലെ മഹാന്മാരും ഹോസ്പിറ്റലിലേക്ക് വന്നു. അവരെയെല്ലാവരേയും ഒന്നിച്ചുകണ്ടപ്പോൾ രമേഷ് ഒന്ന് ഞെട്ടിക്കൊണ്ട്, രമയുടെ കൈപിടിച്ചു.
അവന്റെ നെഞ്ചിൽ പഞ്ചാരിമേളമായിരുന്നു. ദേവൻ ബെഡിന്റെ അടുത്ത് ബാഗിൽ സാധനങ്ങൾ ആടുക്കുന്ന തിരക്കിൽ ആയിരുന്നു. S.I സാർ ദേവന് ചിരിച്ചുകൊണ്ട് സലൂട്ട് കൊടുത്തു.
“ദേവൻ സാറെ, ഇവര് കുറ്റം സമ്മതിച്ചു, സാറ് സംശയിച്ചപോലെ തന്നെയായിരുന്നു. ചെറുതായിട്ട് ചില കൈക്രിയകൾ ഒക്കെ വേണ്ടിവന്നു. പക്ഷെ സാരമില്ല….ഉം മുന്നോട്ട് വന്നേഡാ….”