നിന്നെ എനിക്ക് വേണം
“മനഃപൂർവം ആരെങ്കിലും ചെയ്തതാണോ ?”
“അല്ല സാർ, എന്റെ കൈയിൽ നിന്നും വന്ന മിസ്റ്റേക് ആണ്.”
“ഇവരൊക്കെ രമേഷിന്റെ ക്‌ളാസിൽ പഠിക്കുന്ന കുട്ടികൾ ആണല്ലേ?”
“അതെ സാർ.”
“ഒരു മിനിറ്റൊന്നു പുറത്തേക്ക് വരാമോ…”
പരസ്പരം നോക്കി എന്താണെന്നറിയാത്ത ഭാവത്തിൽ, ജീനയും കൂട്ടരും നിൽക്കുമ്പോ S.I ലാത്തിയും പിടിച്ചു പുറത്തേക്ക് നടന്നു.
“ഹാ ഞാൻ ചോദിക്കാൻ വന്നത്. രമേഷിന് കോളേജിൽ നിന്നും ബുള്ളിയിങ് മറ്റോ, ഉള്ളതായിട്ടറിയാമോ…?? ബസിൽ വരുമ്പോഴോ മറ്റോ…”
ആ ചോദ്യം അവരുടെ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോൾ കണ്ണട മുഖത്ത് വെച്ച കൂട്ടത്തിൽ ഉയരം കുറഞ്ഞ ചുരുണ്ട മുടിയുള്ള പെൺകുട്ടി, എന്തോ പറയാൻ വന്നിട്ട് അത് വിഴുങ്ങുന്ന പോലെ SI യ്ക്ക് തോന്നി.
“എന്തായാലും പറഞ്ഞോളൂ, കേസാക്കുമെങ്കിലും ഒഫീഷ്യൽ പേപ്പറിൽ കുട്ടിയുടെ പേരൊന്നും വരില്ല. പേടിക്കണ്ട ….”
“സാർ, അത്…”
“ങ്ങും…”
“ രമേഷ…ജീനയും തമ്മിൽ നല്ല ഫ്രെണ്ട്സ് ആണ്, പക്ഷെ സീനിയർസിലെ ചില ചേട്ടന്മാരും, പിന്നെ ക്‌ളാസിലെ ഒന്ന് രണ്ടുപേരും ചേർന്ന് കഴിഞ്ഞ ദിവസം ബസിൽ വച്ച് ഇതേച്ചൊല്ലി, രമേഷിനെ കരയിപ്പിച്ചിരുന്നു……ജീനയോടു
അടുക്കണ്ട, സംസാരിക്കണ്ട എന്നൊക്കെ വാണിംഗ് കൊടുക്കുന്നതും പിന്നെ..”
“പിന്നെ ?.”
“ രമേഷിന്റെ അച്ഛൻ ദേവൻ അല്ലാന്നും, പറഞ്ഞവർ അവനെ കരയിപ്പിച്ചു…..ഞങ്ങൾക്ക് അവരെ പേടിയാണ് സാർ.”