നിന്നെ എനിക്ക് വേണം
രാവിലെ ദേവന്റെ ഫോണിലേക്ക് ആക്സിഡന്റ് കേസുമായി ബന്ധപ്പെട്ട് പോലീസ് വിളിക്കുകയുണ്ടായി. അദ്ദേഹം മാറിനിന്നുകൊണ്ട് സംസാരിച്ചു തുടങ്ങി.
ബൈക്കിൽ എഴുതിയ കാര്യത്തെപറ്റിയവർ ദേവനോട് സൂചിപ്പികയും ചെയ്തു. രു പറഞ്ഞതും വെച്ച് നോക്കിയപ്പോൾ, അത് കോളേജ് വിദ്യാർത്ഥികൾ ആണെന്ന് ദേവനുറപ്പായി.
അദ്ദേഹം പല്ലു കടിച്ചുകൊണ്ട് ദേഷ്യം പിടിച്ചമർത്തി. രമേഷിന്റെ മുഖത്തേക്ക് നോക്കുമ്പോ അദ്ദേഹത്തിന് ദേഷ്യവും വന്നു.
തന്നോട് എല്ലാം തുറന്നു പറയാനുള്ള സ്‌പേസ് കൊടുത്തിട്ടും, അവനിങ്ങനെ… കൂടുതൽ കുഴപ്പമൊന്നും ഉണ്ടാക്കണ്ട എന്ന് കരുതി അവൻ പറയാത്തതാവാം എന്നൂഹിച്ചുകൊണ്ട് അദ്ദേഹം ടൌൺ S.I യോട് കോളേജിൽ ഇതേപ്പറ്റി പ്രത്യേകം അന്വേഷിക്കാൻ ആവശ്യപ്പെട്ടു.
രാവിലെ ബ്രെക്ഫാസ്റ് കഴിഞ്ഞ രമേഷ് ഒന്ന് മയങ്ങുകയായിരുന്നു. ജീനയും ഒപ്പം ക്‌ളാസിലെ ഒന്ന് രണ്ടു പെൺകുട്ടികളും വിവരമറിഞ്ഞപ്പോൾ അവനെ കാണാനായി വന്നു. രമയായിരുന്നു രമേഷിന്റെ ഫോൺ രാവിലെ ഓൺ ചെയ്തത്. അതിലേക്ക് വന്ന കൂടുതൽ മിസ്ഡ് കാൾ ജീനയുടെയാണെന്ന് രമ മനസിലാക്കിയപ്പോൾ തിരിച്ചവളെ വിളിച്ചു വിവരം പറഞ്ഞിരുന്നു.
ക്‌ളാസ്സിലെ കുട്ടികളോടൊപ്പം അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് S.I ആക്‌സിഡന്റനെക്കുറിച്ചറിയാൻ എന്ന വ്യാജേന ദേവന്റെ നിർദേശപ്രകാരം ബൈക്കിൽ എഴുതിയതിനെക്കുറിച്ചു എന്തെങ്കിലും അറിയാമോ എന്ന് രമേഷിനോട് ചോദിക്കാൻ വേണ്ടി വന്നത്.