നിന്നെ എനിക്ക് വേണം
“ഞാനിപ്പോ വരാം…”
“ഞാനും വരാം അച്ഛാ …” രമേഷിന്റെ ഇടം കൈയിൽ കോർത്ത രമയുടെ കൈ അവൾ വിടീച്ചുകൊണ്ട് ദേവന്റയൊപ്പം കാന്റീനിലേക്ക് നടന്നു.
“അച്ഛാ …അവന്റെ ബൈക്ക് തെന്നി എന്നാണ് പറഞ്ഞത്. പെട്ടെന്ന് എതിരെ വണ്ടിയുടെ ഹെഡ്‍ലൈറ് കണ്ണിലേക്കടിച്ചപ്പോൾ വണ്ടി വെട്ടിച്ചതും പറ്റിയതാണത്രേ ….”
“ഇനി പറഞ്ഞിട്ടെന്തിനാ ….നീ അല്ലേ, പുന്നാര അനിയന് വാങ്ങിച്ചുകൊടുത്തത്….”
“അതവന് ബസിൽ, കുട്ടികളൊക്കെ കളിയാക്കുന്നു എന്ന് പറഞ്ഞു കരഞ്ഞിട്ടാണച്ഛാ….”
“എന്നിട്ടവനെന്താ അത് കോളേജിൽ കംപ്ലയിന്റ് ചെയ്യാത്തത്.”
“അച്ഛനറിഞ്ഞൂടെ അവനെ…”
“ശെരി ഞാനൊന്നു മാനേജ്‌മന്റ്നോട് സംസാരിക്കുന്നുണ്ട് എന്തായാലും…”
മസാല ദോശയും കോഫിയും വാങ്ങിച്ചുകൊണ്ട് രമയും ദേവനും രമേഷിന്റെ അടുത്തെത്തി. ഒന്നിച്ചു കഴിച്ചശേഷം സംസാരിച്ചിരിക്കുമ്പോ ഡോക്ടർ അവിടേക്ക് വന്നു.
“ഒരു മാസം റസ്റ്റ്!! , കൈ അനങ്ങാതെ നോക്കണം കേട്ടോ.., പിന്നെ തലയിലെ മുറിവ് അത്ര സാരമാക്കണ്ട, പിന്നെ ടാബ്ലെറ്സ് ഒക്കെ സമയത്തിന് കഴിക്കണം കേട്ടോ…. രണ്ട് ദിവസം ഇവിടെ ഒരു ഫോര്മാലിറ്റിക്ക് ബെഡ്‌റെസ്റ്റ് ഇരിക്കുന്നോണ്ട് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ…”
ലേഡിഡോക്ടറുടെ ചിരിച്ചുകൊണ്ടുള്ള വർത്തമാനം ദേവന്റെയും കുടുംബത്തിന്റെയും മനസ്സിൽ ഒരല്പം ആശ്വാസം പകരുന്ന വിധമായിരുന്നു.