“ആരുടെ പറമ്പീന്നാടാ ഏലിയാച്ചൻ കരിക്കിടാൻ പോയത്?”
ഞാൻ കുഞ്ഞിനോട് ചോദിച്ചു. അവൻ കൈ മലർത്തി.
ഞാൻ ഒരു അര ഗ്ളാസൂടെ എടുത്ത് കുടിച്ചിട്ട് രാജനെ വിളിച്ചു.
“വാടാ പരനാറീ. വീട്ടി കാശിരുപ്പൊണ്ട് പോയി അരക്കുപ്പീം കൂടെ വാങ്ങിച്ചോണ്ട് വാ.”
വാറ്റുകാരി മിനാക്ഷിയേടത്തീടെ വീട്ടിലേയ്ക് ഞങ്ങളാരും പോകില്ല. പോയാൽ വീടുകളിലപ്പോൾ തന്നെ അറിയും. രാജനാണ് അവിടെ പോകാറ്. മീനാക്ഷി അവൻറെ ഒരു അകന്ന ബന്ധു കൂടിയാണ്.
“അവൻ കരിക്കുമായി വരുമ്പോ ഇത് തീരുവല്ലോ. ഒരു കുപ്പി മേടിക്കെടാ.”
പറഞ്ഞ് രാജൻ അര ഗ്ളാസ് ഊറ്റി വെള്ളം തൊടാതെ വിഴുങ്ങി.
“എന്നാപ്പിന്നങ്ങനെ തന്നെ.”
ഞാൻ വീണ്ടും മുക്കാൽ ഗ്ളാസു കൂടി ഊറ്റിയടിച്ച് ചിറിയും തുടച്ച് നടന്നു. രാജൻ പിന്നാലെയും.
കുറശ്ശ് ദൂരം ഇരുട്ടത്ത് ചെന്ന് കാണും. വഴിയരികിൽ ഇരുട്ടത്ത് നിന്നും ഒരു ശബ്ദം. ഞാൻ നിന്ന് ചെവിയോർത്തു.
“പോടീ പൂറീ…” കേൾക്കുന്ന വളരെ ദയനീയമായ ഞരക്കങ്ങൾ ഇതാണ്.
“മൈര്… അതാ അന്തോണിയാ. നീ വാ…”
രാജൻ എൻറെ കൈയിൽ പിടിച്ച് വലിച്ച് നടന്നു.
“കഴുവേറി… വാറ്റിൻറെ കൂടെ കഞ്ചാവും കൂടെ കേറ്റീട്ടുള്ള കിടപ്പാ. ഇനി കാലത്തേ പൊങ്ങത്തൊള്ളു. ഈ നാറിയാ നമ്മടെ കുഞ്ഞിനും കൊടുക്കുന്നേ.”
രാജന് ആന്റണിയുടെ കാര്യം പറയുന്നതേ കലിപ്പാണ്. തലച്ചോറിനെ നേരിട്ട് നശിപ്പിച്ച് മനുഷ്യനെ ഭ്രാന്തനാക്കുന്ന കഞ്ചാവ് ഞങ്ങളുടെ കുഞ്ഞിന് കൊടുക്കുന്നതിനാലാണ് ഈ കലി. ഞങ്ങളുടെ കൂട്ടത്തിൽ വല്ലപ്പോഴും കഞ്ചാവടിയ്കുന്നത് കുഞ്ഞ് മാത്രമാണ്.