“എടാ നീ ചെന്നു റീനചേച്ചിയെ വിളിചോണ്ട് വാ.. ചേച്ചിക്ക് മഞ്ഞക്കിളികളെന്നു വച്ചാൽ ജീവനാ”
മരക്കൊംബിലിരിക്കുന്ന അഴകാർന്ന പക്ഷികളെ നോക്കിക്കൊണ്ട് മേരി പറഞ്ഞു.
അത് കേട്ടിനും ഗൗനിക്കാതെ നിൽക്കുകയാണ് ആന്റണി.
വേഗം ചെല്ലടാ ആന്റണീ.. ദേ.. ക്യാമറയും എടുക്കാൻ പറയണേ..
“നീ ഒച്ചവെക്കാതെടി പെണ്ണെ. അവളവിടെങ്ങാനും കിടന്നുറങ്ങട്ടെ. അവടെ ഒരു മഞ്ഞക്കിളി. എടാ ചെക്കാ നീയാ പശുക്കിടാവിനെ ഇങ്ങോട്ടോടിക്ക്.. അതിപ്പോ ആ വാഴയിൽ കടിക്കും.” ആനിയമ്മ പറഞ്ഞു.
“അതിനെ ഞാനോടിക്കാം. നീ പോയി ആ ചേച്ചിയെ ഒന്നു വിളിച്ചോണ്ട് വാടാ.” മേരി അവനെ ഉന്തി വിട്ടിട്ട് പശുക്കിടാവിനെ വാഴക്കൂട്ടത്തിൽനിന്നും ഓടിക്കാൻ പോയി.
ആന്റണി മേരിയെ അനുസരിക്കാൻ തീരുമാനിച്ച പോലെ വീട്ടിലേക്ക് നടന്നു. അപ്പോൾ വീണ്ടും മേരിയുടെ ശബ്ദം.
“ഒന്നങ്ങോട്ട് വേഗം ചെല്ലെടാ ചെക്കാ… നീയാടിക്കുഴഞ്ഞുങ്ങ് ചെന്ന് ചേച്ചിയെ വിളിച്ചോണ്ട് വരണവരെയീ കിളികളിവിടെ ഇരുന്നു തരികയും മറ്റുമില്ല. ഓടെടാ…“
അവൾ കിടാവിനു നേരേ ഒരു കൊച്ചുകല്ലെടുത്തെറിഞ്ഞു.
ആന്റണി നടത്തം വേഗത്തിലാക്കി. പതിനഞ്ചകാരനാണു ആന്റണി.. അവൻ ആനിയമ്മയുടെ മകനോ, റീനയുടെയോ, മേരിയുടെയോ സഹോദരനോ, ബന്ധുവോ ഒന്നുമല്ല. എന്നാൽ ആ വീട്ടിൽ എല്ലാവർക്കും സ്വന്തമാണവൻ.
2 Responses