നമുക്കൊരു കളി കളിക്കാം
വടിയെടുത്താൽ പിന്നെ ചോര കാണാതെ നിർത്തില്ല. അതായിരുന്നു പുള്ളിയുടെ ഹോബി. എന്തായാലും അയാളെ കണ്ടതും എന്റെ ഉള്ളിലുള്ള കാമുകനും ഹീറോയും എങ്ങോട്ടോ ഓടിയൊളിച്ചു.
“യേസ് എന്താ ഇവിടെ ആകെ ഒരു കൂട്ടം….എന്താ..എന്താ പ്രശ്നം’ (ഡാക്കുള്ള പ്രഭു ഇടയ്ക്ക് കയറി തിരക്കി. അയാളെ കണ്ടതും രശ്മി മെല്ലെ വലിഞ്ഞു. ഞാനും പതുക്കെ വലിയാനുള്ള ശ്രമത്തിലായിരുന്നു. പെട്ടന്നാണ് ക്ലാസ്സ് മോണിറ്റർ അനുപമ, അവളുടെ തിരുവാ തുറന്നത്.
“സർ.ഈ വിഷ്ണു ലൗ ലെറ്റർ കൊടുത്തു സാർ’ അത് കേട്ട എന്റെ തല കറങ്ങി. ഭൂമി ഒന്നായി എനിക്ക് ചുറ്റും കറങ്ങുന്നത്പോലെ എനിക്ക് തോന്നി. ‘ലൗ ലെറ്ററോ.ആർക്ക് കൊടൂത്തു? ഡ്രാക്കുളയുടെ ഗർജ്ജനം ഞാൻ കേട്ടു.
“സാർ ഈ രശ്മിക്കാ കൊടുത്തത്. അനുപമ എന്ന ആ സത്വം വീണ്ടും വാ തുറന്ന് വിളമ്പി “ബോത്ത് ആഫ് യൂ കം ഹിയർ’ (ഡ്രാക്കുള മുരണ്ടു. ചാവി കൊടുത്ത ഒരു പാവയെപോലെ ഞാൻ ഡ്രാക്കുളയുടെ മൂന്നിലേക്ക് മാറിനിന്നു. രശ്മി എന്റെ തൊട്ട് അടുത്ത് വന്നുനിന്നു. ഡാക്കുള രശ്മിയോട് എന്തൊക്കെയോ ചോദിച്ചു. അവൾ എല്ലാത്തിനും പേടിച്ച് പേടിച്ച് ഉത്തരം നൽകി. അവർ പറയുന്നതൊന്നും എനിക്ക് കേൾക്കാനാവില്ലായിരുന്നു. അവളെ ചോദ്യം ചെയ്ത പിന്നെ ഡാക്കുള എന്റെ നേർക്ക് തിരിഞ്ഞു. അയാളുടെ നോട്ടം കണ്ടിട്ട് അന്നേരം തന്നെ ഞാൻ ഭസ്മമായി തീരുമെന്ന് തോന്നി എനിക്ക്.