മമ്മിയ്ക്ക് വേണ്ടി അവൻ.. അങ്ങനെ
ഉം.. ഉം… എന്നാ നീ ചെന്നാട്ടെ..
അവൻ ചിരിച്ചുകൊണ്ട് നടന്ന് നീങ്ങി.
ഷോൺ അവിടെ നിന്നും പോയപ്പോഴാണ് ഗ്രിഗറിക്ക് ആശ്വാസമായത്.
എന്നാലും അവൻ എസ്റ്റേറ്റിൽ വരുമെന്ന് പറഞ്ഞതോർത്തപ്പോൾ ഗ്രിഗറിക്ക് ചെറിയ ഭയവുമുണ്ട്. ഗ്രിഗറി അതൊന്നും മുഖത്ത് കാട്ടാതെ ജെസ്സിയുടെ അടുത്ത് പോയി കവർ വാങ്ങി.
വാ ജെസ്സി പോവാം
ഇച്ചായൻ എവിടെയാ പോയെ ?
നമ്മുടെ വണ്ടിടെ അവിടെ കുറച്ചു ആൾക്കാർ കൂടി നിൽക്കുന്നത് കണ്ടു.. അതെന്താന്ന് നോക്കാൻ പോയതാ..
എന്നിട്ടെന്തായിരുന്നു. ?
അവര് നമ്മുടെ വണ്ടി ശ്രദ്ധിച്ചതല്ല.. അടുത്ത് ഒരു Latest Benz കിടപ്പുണ്ടായിരുന്നു. അത് നോക്കി നിന്നതായിരുന്നു..
ഉം… ജെസ്സി മൂളി.. ഇനി എന്താ പരിപാടി?
നമുക്ക് ഫിലിമിന് പോവാം..
അതിന് മുന്നേ ഫുഡ് കഴിച്ചാലോ..
ശരിയാ.. അതാണല്ലോ ആദ്യം വേണ്ടത്..
വാ.. നമുക്ക് നല്ലൊരു ഹോട്ടലിലേക്ക് പോവാം..
നമുക്ക് ചൈനീസ് ട്രൈ ചെയ്താലോ..
that’s good.. ഇവിടെ നല്ലാരു chinese restaurant ഉണ്ട്.. അങ്ങോട്ട് പോവാം.. വാ..
ഗ്രിഗറി ജെസ്സിയേയും കൂട്ടി കാറിനടുത്തേക്ക് നടന്നു. [ തുടരും ]