മമ്മിയ്ക്ക് വേണ്ടി അവൻ.. അങ്ങനെ
ഗ്രിഗറി ജെസ്സിയോട് പറഞ്ഞു
ജെസ്സി ഒന്ന് അവിടേക്ക് നിൽക്ക്. ഞാൻ ഇപ്പോ വരാം..
എന്തിനാ ഇച്ചായാ?
ഞാൻ ഇപ്പോത്തന്നെ വരാം. വന്നിട്ട് പറയാം.
ഇച്ചായാ.. ആ കവർ ഇങ്ങു താ.. ഞാൻ പിടിക്കാം.
ഗ്രിഗറി ജെസ്സിക്ക് കവർ കൊടുത്തു എന്നിട്ട് ഷോണിന്റെ അടുത്തേക്ക് നടന്നു
ഹായ് ഗ്രിഗറി.. കണ്ടിട്ട് കൂറേ നാളായല്ലോ
അതെ.. നിനക്ക് സുഖമല്ലേ..?
എനിക്ക് പ്രത്യേകിച്ചു ഒന്നുമില്ല.
നിന്റെ മമ്മിക്ക് എങ്ങിനെയുണ്ട് ?
കുഴപ്പമില്ല
കൂടെ വന്നിട്ടുണ്ടോ
ഇല്ല
ഞാൻ നിന്നെ കുറെ വിളിച്ചല്ലോ
ഞാനിപ്പോൾ ഫോൺ അധികം യൂസ് ചെയ്യാറില്ല.. നീ ഇവിടെ എന്തിനാ വന്നേ
ഒരു ഫ്രണ്ട് ഇവിടെ വരാൻ പറഞ്ഞു
ഒക്കെ. എന്നാൽ നീ വെയ്റ്റ് ചെയ്യ്.. ഞാൻ നടക്കട്ടെ..
ശരി ഡാ. പിന്നെ.. ഒരു ദിവസം ഞാൻ ആ എസ്റ്റേറ്റിൽ വരുന്നുണ്ട്
ഗ്രിഗറി ഒന്ന് ഞെട്ടി. പക്ഷെ അവനത് പുറത്തു കാട്ടിയില്ല.
ആ.. നീ എപ്പോ വേണമെങ്കിലും വന്നോ..
വിളിച്ചിട്ട് വരണം.. അല്ലേ.. ഞാൻ കണ്ടില്ലെന്ന് വരും..
തീർച്ചയായും വിളിച്ചിട്ടേ വരൂ.. ശെരി ഞാൻ പോട്ടെ.. അവൻ എന്നെ വെയ്റ്റ് ചെയ്യുന്നുണ്ടാവും
അപ്പോ ഇവിടെയല്ലേ കാണാന്ന് പറഞ്ഞത്?
അല്ല.. മാളിനകത്താ
ഓ..ക്കെ എന്നാ നീ പോയ് കാണ്.. ഫ്രണ്ടിനെ വെയ്റ്റ് ചെയ്യിപ്പിച്ച് ബോറഡിപ്പിക്കണ്ട..
ഹോ.. ഇവിടെ എന്തോന്ന് ബോറഡി.. നല്ല ചിക്ക്സിനെ കണ്ട് നിൽക്കാലോ..