മമ്മിയ്ക്ക് വേണ്ടി അവൻ.. അങ്ങനെ
ശരി.. ഡോക്ടർ.. എങ്ങനെയായാലും എനിക്ക് മമ്മിയെ തിരിച്ച് കിട്ടിയാ മതി.. എനിക്ക് മമ്മിയും മമ്മിക്കു ഞാനും മാത്രമേ ഉള്ളൂ..
പിന്നെ ജെസ്സി എന്ത് ആവശ്യപ്പെട്ടാലും അത് സാധിച്ചു കൊടുക്കണം. പരമാവധി അവരെ സന്തോഷിപ്പിക്കുക
ഞാൻ ചെയ്യാം ഡോക്ടർ
പിന്നെ ഞാൻ കുറച്ചു ഗുളിക എഴുതി ത്തരാം അത് അവർക്ക് കൊടുക്കണം.
ഇനി എപ്പോഴാ വരണ്ടേ
വരേണ്ടപ്പോൾ ഇവിടന്ന് വിളിക്കും
ശരി ഡോക്ടർ
ജെസ്സി ഇപ്പോൾ പുതിയ ഒരു ലോകത്ത് ആണ് . ഗ്രിഗറി മാത്രമേ കൂട്ടായി ഉള്ളൂ.. അത് മറക്കണ്ട
ശെരി
ഗ്രിഗറി ഡോക്ടറിന്റെ റൂമിൽ നിന്ന് ഇറങ്ങിയപ്പോൾ ജെസ്സിയെ കുറച്ചു സമാധാനപരമായി കണ്ടു. അത് അവനിൽ വിശ്വാസം കൂട്ടി.
അവൻ ഡോക്ടർ പറഞ്ഞ ഗുളികയും വാങ്ങി വീട്ടിൽ എത്തി.
കാറിൽ വെച്ചേ ഉറക്കത്തിലേക്ക് പോയ ജെസ്സിയെ ഗ്രിഗറി തട്ടി വിളിച്ചു. അവൾ ഉറക്കത്തിൽ നിന്ന് എണീറ്റു. അവർ രണ്ടാളും വീടിന്റെ അകത്തു കയറി.
ഗ്രിഗറി എരിയുന്ന മനസ്സിൽ ചെറിയ പുഞ്ചിരി പടർത്തി ചോദിച്ചു
എന്നെ മനസ്സിലായോ?
ജെസ്സി സംശയത്തോടെ പറഞ്ഞു
ഇല്ല
നീ ആരാണ് എന്ന് അറിയോ ?
ജെസ്സി എന്നാണ് എന്റെ പേര്.. അത് ഡോക്ടർ പറഞ്ഞു തന്നതാ..ണ്
അതെ നീ ജെസ്സി.. ഞാൻ നിന്റെ ഫ്രണ്ട് ഗ്രിഗറി..
ഡോക്ടർ പറഞ്ഞതനുസരിച്ച് ഗ്രിഗറി മകനെന്ന സ്ഥാനത്ത് നിന്നും മമ്മിയുടെ ഫ്രണ്ട് എന്ന രീതിയിലാണ് ജെസ്സിയോട് പെരുമാറിയത്..