മമ്മിയ്ക്ക് വേണ്ടി അവൻ.. അങ്ങനെ
ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ ഗ്രിഗറിയുടെ മനസ്സ് തകർന്നു . അവൻ മുറിഞ്ഞു ശബ്ദത്തോടെ ചോദിച്ചു..
ഡോക്ടർ എന്തൊക്കെയാണ് പറയുന്നത്
എടൊ താൻ ഇങ്ങനെ അപ്പ്സെറ്റ് ആവല്ലേ
ഞാൻ ഇനി എന്താ ചെയ്യണ്ടേ ?
എടൊ ഞാൻ ആദ്യമൊന്ന് പറഞ്ഞു തീർക്കട്ടെ
പറയൂ ഡോക്ടർ !!
ജെസ്സിക്ക് ആ ഷോക്കിൽ ഓർമ്മ നഷ്ട്ടപെട്ടു..നീ ജെസ്സിയുടെ മകൻ ആണ് എന്ന കാര്യം പോലും അവൾക്ക് അറിയില്ല
നല്ല രീതിയിൽ പോയി കൊണ്ടിരുന്ന ജീവിതം പെട്ടെന്ന് തകരുകയാണെല്ലോ എന്ന് ഗിഗറി ഓർത്തു
എടോ ഞാൻ ഉറപ്പ് തരുന്നു ജെസ്സി പഴയത് പോലെയാവും
ആ വാക്കുകൾ കേട്ടപ്പോൾ ഗ്രിഗറിക്ക് കുറച്ച് ആശ്വാസമായി.
നിങ്ങൾ ഇപ്പോൾ താമസിക്കുന്ന വീട്ടിൽ നിന്ന് മാറണം. പുതിയ ഒരു അന്തരീക്ഷം ആവുമ്പോൾ പകുതി അസുഖം കുറയും.
എനിക്ക് കുറച്ചു അകലെ ഒരു എസ്റ്റേറ്റ് ഉണ്ട്. ഒരു കാടിന്റെ അടുത്ത് ആയിട്ട്
നല്ല ശാന്തമായ സ്ഥലമാണോ?
അതെ ചുറ്റുവട്ടത്ത് ആരും ഇല്ല
എന്നാൽ അതാണ് നല്ലത്. പെട്ടന്ന് തന്നെ അവിടേക്ക് മാറു. പിന്നെ ഗ്രിഗറി കുറച്ചു ദിവസം ലീവ് എടുത്ത് മമ്മിയെ നോക്കണം.
ശെരി ഡോക്ടർ.
പിന്നെ.. നിങ്ങൾ മകനാണെന്ന കാര്യം ജെസിയുടെ മനസ്സിലില്ലെന്ന് പറഞ്ഞില്ലേ.. മകനാണെന്ന് അവരെ ഇപ്പോൾ ഓർമ്മിപ്പിക്കാൻ ശ്രമിക്കരുത്.. ചിലപ്പോൾ അന്യനെപ്പോലെയാവും ജെസ്സി പെരുമാറുക. അതൊന്നും കാര്യമാക്കരുത്.. അവരെ ഒരു ഫ്രണ്ടിനെ പോലെ സമീപിക്കുന്നതായിരിക്കും നല്ലത്..