മമ്മിയ്ക്ക് വേണ്ടി അവൻ.. അങ്ങനെ
അതും പറഞ്ഞ് എഡ്ഗർ കാൾ കട്ട് ചെയ്തു. ഒരു ഫിമെയിൽ ഡോക്ടർ ആയത് എഡ്ഗറിന് സന്തോഷം ആയി. അതാവുമ്പോൾ ജെസ്സി എല്ലാം തുറന്നു പറയും അല്ലോ. എഡ്ഗർ വീട്ടിൽ എത്തി ജെസ്സിയോട് കാര്യം പറഞ്ഞു. ജെസ്സി പ്രേതെകിച്ചു ഉത്തരം ഒന്നും നൽകിയില്ല
അങ്ങനെ പിറ്റേന്ന് അവർ കൃത്യ സമയത്തു തന്നെ അവിടെ എത്തി.എന്നിട്ട് ഫോം ഒക്കെ ഫിൽ ചെയ്തു അത് ഡോക്ടറിനു കിട്ടിയപ്പോൾ ജെസ്സിയെ മാത്രം റൂമിൽ കേറ്റി അവർ വാതിൽ അടച്ചു. പുറത്തു ഞാൻ ഡോക്ടറുടെ വിളിക്കായി കാത്തിരുന്നു. കുറച്ചു കഴിഞ്ഞ് ഡോക്ടർ എന്നെ വിളിച്ചു. ഈ സമയം മമ്മിയെ പുറത്തേക്ക് വിട്ടു.. മമ്മി പുറത്തേക്ക് വരുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു. ഒരു കരച്ചിൽ കഴിഞ്ഞെന്ന് എനിക്ക് മനസ്സിലായി.
ഡോക്ടർ മമ്മിക്ക് എങ്ങനെ ഉണ്ട്
പേടിക്കാൻ ഒന്നുമില്ല
മമ്മി കരഞ്ഞിട്ടാണെല്ലോ പോയെ
അത് ഒന്നും ഇല്ല.. ഗ്രിഗറീ..ഇനി ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കണം
ജെസ്സിക്ക് മെമ്മറി ലോസാണ്.
സിനിമയിൽ മാത്രം കേട്ട് പഴകിയ ആ വാക്ക് എന്റെ ജീവിതത്തിലും കടന്നു വന്നെന്ന് എനിക്ക് വിശ്വാസിക്കാൻ സാധിച്ചില്ല !
എന്താ ഡോക്ടർ ഈ പറയുന്നേ..
അതെ .. ഗ്രിഗറീ.. ജെസ്സിക്ക് ഒന്നും ഓർമ്മയില്ല. സ്വന്തം പേര് പോലും.
ഞാൻ പറഞ്ഞപ്പോഴാണ് പേര് അറിഞ്ഞത്.. അതും ഇപ്പോഴും സ്വന്തം പേരാണെന്ന് പൂർണ്ണമായും തിരിച്ചറിഞ്ഞിട്ടില്ല.