മമ്മിയ്ക്ക് വേണ്ടി അവൻ.. അങ്ങനെ
അതിൽ പിന്നെ മമ്മിയുടെ ഡ്രെസ്സിന്റെ കാര്യത്തിൽ ഒരു ചർച്ച ഉണ്ടായിട്ടില്ല. മമ്മി സാരീ പൂർണ്ണമായും ഉപേക്ഷിച്ചു.
എന്റെ പഠിത്തം ഒക്കെ തീർന്നു. എന്നെ ബിസിനസ് പഠിപ്പിക്കാനായി പപ്പ പുറത്തേക്കയച്ചു.
പുതിയ സ്ഥലത്ത് പുതിയ ചുറ്റുപാടിൽ ജീവിതം തുടങ്ങി.
അങ്ങനെ ഒന്ന് രണ്ടു വർഷം കഴിഞ്ഞ് എല്ലാം പഠിച്ച് ഞാൻ തിരിച്ചു വന്നു. ബിസിനസ് കാര്യങ്ങൾ പപ്പ എന്നെ ഏല്പിച്ചു.
വളരെ സന്തോഷം നിറഞ്ഞ നാളുകൾ ആയിരുന്നത്. പക്ഷെ എല്ലാം അവസാനിച്ചത് പെട്ടെന്നായിരുന്നു..
ഒരു ദിവസം പപ്പയ്ക്ക് നെഞ്ച് വേദന വന്നു.
മമ്മിയുടെ കൺമുന്നിൽ വെച്ച് തന്നെ അത് സംഭവിച്ചു. ഒരു ചിത്രശലഭം പിടഞ്ഞു മരിക്കുംപോലെ പപ്പ ഈ ലോകത്തോട് വീട പറഞ്ഞു.
ആ കാഴ്ച മമ്മിയുടെ മനോനിലയെ തന്നെ ബാധിച്ചു.
പപ്പയുടെ മരണത്തിനു ശേഷം മമ്മി ആരോടും മിണ്ടാതെയായി. എന്നെപ്പോലും തിരിച്ചറിയാതെയായി. മമ്മിയുടെ ഈ മാറ്റം എന്നെ വല്ലാതെ വിഷമിപ്പിച്ചു. ഞാൻ കൂട്ടുകാരോട് എന്റെ അവസ്ഥ പറഞ്ഞു.
നീ മമ്മിയെ ഒരു സൈക്കാട്രിസ്റ്റിനെ കാണിക്ക്. എങ്കിലേ ഇതിനൊരു പരിഹാരമാകൂ.. എനിക്ക് ഒരാളെ അറിയാം. ഞാൻ വേണമെങ്കിൽ നമ്പർ തരാം
നീ നമ്പർ ഒന്ന് വാട്ട്‌സ് ആപ്പ് ചെയ്യ്
ചെയ്യാം..പറ്റിയാൽ നാളെത്തന്നെ പോക്കോ
ശെരീടാ..
ഞാൻ ഡോക്ടറെ വിളിച്ചു
അപ്പോയ്ന്റ്മെന്റ് എടുത്തു.