മൊഞ്ചത്തിമാരുടെ സ്വർഗ്ഗത്തിൽ..
“ആ നോക്കട്ടെ ഉമ്മാ.. ചിലപ്പൊ വൈകുന്നേരം ആവും “
“ആ എന്തായാലും ഉപ്പ വരുമ്പോയേക്കും പോരു.. ഇജ്ജ് പോണ കാര്യം ഞാൻ പറഞ്ഞിട്ടില്ല “
“മ്മ് എന്നാ ഞാൻ പോണുമ്മാ “
“അല്ലാ ഇന്ന് ഷാനു മോള് ഇല്ലെ “
“അവള് അങ്ങോട്ട് എത്താമെന്ന് പറഞ്ഞിട്ടുണ്ട്.. ലൈസെൻസ് ഇല്ലാത്തോണ്ട് ഓള ഉപ്പ വണ്ടി കൊടുക്കൂലാ.. ഇന്നലെ അവര് അവിടെ ഇല്ലാത്തോണ്ട് കിട്ടിതല്ലെ”
നല്ലൊരു കള്ളവും തട്ടിവിട്ട് അവൾ വേഗം വീട്ടിൽനിന്നും ഇറങ്ങി ഗേറ്റ് കടന്നതും അവൾ ബാഗിൽ ഒളിപ്പിച്ച മൊബൈൽ എടുത്തു വർഗീസ് അപ്പാപ്പന്റെ നമ്പർ ഡയൽ ചെയ്തു.
ഏറെ നേരം ബെല്ലടിച്ചിട്ടും കാൾ അറ്റൻഡ് ചെയ്തില്ല.. അവൾ ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു …
ബാവുക്ക മുന്നിലെ ചാരു കസേരയിൽ പത്രവും വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് കരീംക്ക അങ്ങോട്ട് കടന്ന് വന്നത്
“ആ കരീമെ.. കേറി ഇരിക്ക് ഇജ്ജ് ചായ കുടിച്ച “
“ഞാനിപ്പം വീട്ടീന്ന് കുടിച്ചു ഇറങ്ങിയതെ ഉള്ളു “
“മ്മ് ഇജ്ജ് ആ ബ്രോക്കർ ബീരാനോട് വിളിച്ചു പറ അങ്ങാടിയിൽ നിക്കാന് “
“ആ ഞാൻ വിളിച്ചോളം ഇക്കാ “
“ആ പിന്നെ ഒരു കാര്യം പറയാൻ മറന്ന്.. എടാ നമ്മുടെ ഷാനു മോൾക്ക് ഒന്ന് ലൈസൻസിന് കൊടുക്കണായിരുന്നു.. എവിടെയാ നല്ലത് “
“അത് നമുക്ക് ആ അപ്പൂസിൽ കൊടുക്കാം.. ഇക്കാ ഓൾക് ഓടിക്കാൻ അറിയുന്നതല്ലേ 8 ഇടാൻ പഠിച്ചാൽ പോരേ “