മൊഞ്ചത്തിമാരുടെ സ്വർഗ്ഗത്തിൽ..
“ഹാലോ എത്ര നേരമായെടാ നിന്നെ വിളിച്ചോണ്ട് നിക്ക്ണ്.. ഇത് വരെ എണീറ്റില്ലെ “
“ആ ഇക്കാ.. ഞാൻ ബാത്‌റൂമിൽ ആയിരുന്നു. വിളിച്ചത് കേട്ടില്ല “
“മ്മ് ഇന്ന് നമുക്ക് വയനാട് വരെ ഒന്ന് പോണം .. നാസർ അവിടുന്ന് വിളിച്ചിരുന്നു. അവൻ വൈദ്യരെ വിളിച്ചിരുന്നൂന്ന്.. ഉഴിച്ചിൽ തുടങ്ങാന്ന് അവനോട് പറഞ്ഞിട്ടുണ്ട് “
“അപ്പോ ഇന്നലെ ബ്രോക്കർ ബീരാൻ പറഞ്ഞ ഷാനു മോളെ.. ആ കാര്യം നമുക്ക് ഒന്ന് പോയി നോക്കണ്ടെ “
“അത് ഞാൻ വരുന്ന ഞായറാഴ്ച ചെല്ലാന്ന് പറഞ്ഞിട്ടുണ്ട്.. ഉഴിച്ചിൽ ഇനിയും നീട്ടികൊണ്ട് പോവാൻ പറ്റൂല്ല… “
“എന്നാ ഞാൻ ഇപ്പോ അങെത്താം.. ബാവുക്ക ഇങ്ങൾ റെഡിയായിക്കോളി “
ഫോൺ വെച്ചതും കാദർ റൂമിലെ ക്ലോക്കിലേക്ക് നോക്കി.. സമയം 8 കഴിഞ്ഞിരിക്കുന്നു പുറത്തു ഇപ്പോയും ചെറിയ ചാറ്റൽ മഴയുണ്ട്.. അയാൾ വേഗം ഉടുത്തിരുന്ന തുണിയും നേരെയാക്കിക്കൊണ്ട് അടുക്കളയിലേക്കു നീങ്ങി.. അവിടെ പ്രിയ പത്നി സുബൈദ ദോശയും ചായയും ഉണ്ടാകുന്ന തിരക്കിലാണ്.
“ആ എണീറ്റോ.. എന്തൊരു ഉറക്കാണ് മനുഷ്യാ നേരം എത്രയായി എന്ന വിചാരം “
“അന്നോട് ഞാൻ നേരത്തെ വിളിക്കാൻ പറഞ്ഞതല്ലേ.. എന്നിട്ട് ഇജ്ജ് എവിടെപ്പോയി കിടക്കായിരുന്നു “
“ഇങ്ങളെ എത്ര നേരം വിളിച്ചു.. എണീക്കണ്ടെ.. അതിന് നേരത്തിന് വന്ന് കിടന്നാലല്ലെ രാവിലെ എണീക്കാൻ പറ്റു.. ഏത് നേരവും ഒരു ബാവുക്ക “