മോളെ വെല്ലുന്ന അമ്മായിയമ്മ
Mole Vellunna Ammayiamma 01
മാലതി അക്ഷമയായി ചാനലുകൾ മാറ്റി കൊണ്ടിരുന്നു. സമയം രാത്രി പതിനൊന്നരയായി.
ജാൻസി : കൊച്ചമ്മ കിടന്നോ സുനിത ചേച്ചി വരുമ്പോൾ ഞാൻ വിളിക്കാം.
മാലതി : കെടന്നാലൊന്നും ഒറക്കം വരത്തില്ലെടി കൊച്ചെ. അവർ അത്താഴം കഴിക്കാറാവുമ്പോൾ എത്താമെന്ന് പറഞ്ഞതാ. സമയം ഇപ്പൊ എത്രയായിന്നു നോക്കിക്കേ.
ജാൻസി : കൊച്ചമ്മ അവരെ വിളിച്ചു നോക്കിയിരുന്നോ?
മാലതി : സുനിത ഫോൺ എടുക്കാൻ മറന്നു പോയി. രാഹുലിൻറെ ഫോണിൽ നിന്നായിരുന്നു വിളിച്ചത്. ഇപ്പൊ അവൻറെ ഫോൺ സ്വിച്ച്ഡ് ഓഫും. വൈകുമെങ്കിൽ ഇ പിള്ളേർക്ക് വിളിച്ചു പറയാൻ പാടില്ലാരുന്നോ?
ജാൻസി : കൊച്ചമ്മ വിഷമിക്കാതെ അവർ വന്നോളും.
സമയം പിന്നെയും കഴിഞ്ഞു മാലതി ഇടക്കിടക്ക് ഫോൺ എടുത്തു വിളിച്ചു നോക്കിയിട്ട് കിട്ടാത്ത അരിശത്തിനു എന്തൊക്കെയോ പിറു പിറുത്തു കൊണ്ടിരുന്നു. ജാൻസിക്ക് ഉറക്കം പിടിച്ചു തുടങ്ങിയിരുന്നു. കണ്ണുകൾ ഇടക്കിടെ അറിയാതെ ചിമ്മി പോവുന്നുണ്ട്.
ജാൻസിയെ മാലതിയെ സഹായിക്കാൻ നിറുത്തിയിരിക്കുന്നതാണെങ്കിലും ആ വീട്ടിലെ ഒരു അംഗത്തെ പോലെയാണ്. ജാൻസിയുടെ അപ്പൻ കുടുംബം നോക്കാതെ കള്ളു കുടിയനായിരുന്നു. ഒരു ദിവസം ജാൻസിയുടെ അമ്മച്ചി നാട്ടിലെ മറ്റൊരാളുടെ കൂടെ ഒളിച്ചോടി പോയി.
അതോടെ അവളുടെ കാര്യം നോക്കാൻ ആരുമില്ലാതെയായി. അന്ന് ജാൻസിയുടെ അമ്മച്ചിയുടെ അനിയത്തി മറിയ മാലതിയുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു. പുളിക്കാരിയാണ് ജാൻസിയെ മാലതിയെ ഏല്പിച്ചത്. മാലതിയുടെ മകൾ സുനിതയെക്കാൾ നാല് വയസ് ഇളയതാണ് ജാൻസി.