രാജൻ ഹൈസ്കൂളിൽ പഠിക്കുന്ന സമയത്താണ് അമ്മുക്കുട്ടിയും ഭര്ത്താവും മൂന്നു പിള്ളേരും ആ നാട്ടിൽവന്ന് താമസമാക്കിയത്. ഭര്ത്താവ് ലോറിഡ്രൈവറായിരുന്നു. മൂത്ത ചെറുക്കൻ സോമൻ മിഡില്സ്കൂളിലും, രണ്ടാമത്തേ പെണ്ണ് നന്ദിനി രണ്ടാം ക്ലാസിലും. ഏറ്റവും ഇളയ പെണ്ണ് സാവിത്രിക്ക് നാലു വയസും.
അമ്മുക്കുട്ടി സുന്ദരിയായിരുന്നു. സിനിമാനടി ശ്രീവിദ്യയുടെ കട്ടുണ്ടായിരുന്നു. കപ്പളങ്ങാപൂളുപോലെ ചുവന്നു തുടുത്ത ചുണ്ടുകളും വിരിഞ്ഞ മാറിടവും കൊഴുത്ത മുലകളും തെറിച്ചുനില്ക്കുന്ന നിതംബവും രാജന്റെ നിശാസ്വപ്നങ്ങളിൽ അമ്മുക്കുട്ടി നിറഞ്ഞ് നിന്നു.
അമ്മുക്കുട്ടിയെ ഒരു നോക്ക് കാണണമെന്ന് പ്രതീക്ഷിച്ച് രാജന്റെ സ്കൂളിലേക്കുള്ള യാത്ര, വഴി മാറ്റി, അവരുടെ വീടിന്റെ മുമ്പിൽകൂടെയായി. പക്ഷേ അപൂർവ്വം അവസരങ്ങളിൽ മാത്രമേ അമ്മുക്കുട്ടിയേ കാണാനുള്ള ഭാഗ്യം അവനുണ്ടായുള്ളു.
തനിക്ക് രാജൻ എന്ന ആരാധകനുണ്ടെണ്ടെന്നുപോലും അറിയാതെ അമ്മുക്കുട്ടി അവളുടെ വീട്ടില് ഭർത്താവും മൂന്നുപിള്ളേരുമൊത്ത് അടങ്ങി ഒതുങ്ങി ജീവിച്ചു. എന്നാലാജീവിതം അധികകാലം തുടരാൻ വിധി അനുവദിച്ചില്ല. അമ്മുക്കുട്ടിയുടെ ശാന്തമായ ജീവിതം അലങ്കോലമായത് ഭര്ത്താവിന്റെ ലോറി ഒരു ട്രാൻസ്പോർട്ട് ബസ്സുമായി കൂട്ടിയിടിച്ചു അയാൾ മരിച്ചതോടെയാണ്. ആ കുടുംബത്തെ വഴിയാധാരമാകാതെ രക്ഷിച്ചത് രാജന്റെ അച്ചനേപ്പോലുള്ള സന്മനസുള്ള നാട്ടുകാരാണ്. കോ-ഓപ്പറേറ്റിവ് ബാങ്കില് നിന്ന് ലോൺ കൊടുപ്പിച്ച് റെയിൽവേസ്റ്റേഷനടുത്ത് ഒരു ചായക്കട തുടങ്ങാൻ അവരെ നാട്ടുകാർ സഹായിച്ചു. പക്ഷേ യുവത്വം തുളുമ്പിനില്ക്കുന്ന ഒരു പെണ്ണിനേ സഹായിക്കുന്ന ഉദാരമനസ്കരുടെ മനസിലും ചില പ്രതീക്ഷകളുണ്ടാകും. ആ പ്രതീക്ഷകൾക്കൊത്ത് കടപ്പാടുകൾ തീർക്കാൻ അമ്മുക്കുട്ടി തയ്യാറാകാതെ വന്നപ്പോൾ ആ നന്ദികെട്ടവളോട് ചില പ്രമാണികൾക്ക് വൈരാഗ്യമായി. അമ്മുക്കുട്ടിയേപ്പറ്റി അപഖ്യാതികള് നാട്ടിൽ പടർന്നത് രാജന്റെ ചെവിയിലും എത്തി.
തിളക്കുന്ന ചെറുപ്പമല്ലേ, കൊല്ലങ്ങളായി സ്വപ്നം കണ്ടുകൊണ്ടിരുന്ന സൗന്ദര്യറാണിയെ തന്റെതാക്കാൻ കുറച്ചു കാശിന്റെ ചിലവല്ലേയുള്ളു. ഒരു ദിവസം ഈ ഉദ്ദേശങ്ങളോടെ രാജൻ അവരുടെ വീട്ടിലെത്തി. തന്നെ സഹായിച്ച മഹാമനസ്കന്റെ മകനെ അമ്മുക്കുട്ടി കാര്യമായി സ്വീകരിച്ചു. പക്ഷേ രാജന്റെ പെരുമാറ്റവും നോട്ടവും കണ്ടപ്പോൾ അമ്മുക്കുട്ടിക്ക് അവന്റെ വരവിന്റെ ഉദ്ദേശം മനസിലായി. അരിശപ്പെട്ട് തല്ലി ഓടിക്കുന്നതിന് പകരം അമ്മുക്കുട്ടി പൊട്ടിക്കരയുകയാണ് ചെയ്തത്. രാജനും വിഷമമായി. എഴുന്നേറ്റ് ഇറങ്ങിപ്പോകാൻ തുടങ്ങിയപ്പോൾ കണ്ണനീർ തുടച്ച് അമ്മുക്കുട്ടി അടുത്തു വന്നു.
‘നാട്ടുകാരു പറഞ്ഞത് രാജനും വിശ്വസിച്ചല്ലേ. സത്യം അറിയണ്ടേ.?’ അമ്മുക്കുട്ടി ചോദിച്ചു.
അടുത്ത പേജിൽ തുടരുന്നു.