ഞാൻ ഡീറ്റെയിൽസ് ചോദിച്ചതിന് ശേഷം എൻ്റെ ലൊക്കേഷൻ അയച്ചു കൊടുത്തു. ഉച്ചക്ക്ശേഷം രണ്ടു മണിയോടെ ലഗേജുമായി അവൾ വന്നു. അത്യാവശ്യം ജോലി കണ്ടുപിടിച്ചു കൊടുക്കുന്നതിനുള്ള ബന്ധമൊക്കെ എനിക്കുണ്ട് കെട്ടോ..
രമ്യയോട് ഞാൻ കാര്യങ്ങൾ ചോദിച്ചു. വീട്, വയനാട് പുൽപള്ളിയിലാണ്. 26 വയസ്, വിവാഹം ആയിട്ടില്ല. ഇവിടെ വന്നിട്ട് ഒരു വർഷമേ ആയിട്ടുള്ളു.
ഇനി രമ്യയെപ്പറ്റി എൻ്റെ നോട്ടത്തിൽ.. കാണാൻ ആവറേജ്, സുന്ദരി, നല്ല കണ്ണുകൾ, എല്ലാം അത്യാവശ്യത്തിൽ കൂടുതലുള്ള ഒരു മിടുക്കി.
വെളുത്ത നിറം കൈത്തണ്ടയിൽ നനുത്ത രോമങ്ങൾ. മൊത്തത്തിൽ ചുഴിഞ്ഞുനോക്കുന്നത് ഒരു പെണ്ണിനും ഇഷ്ടമല്ലെന്നാണ് എൻ്റെ വിശ്വാസം. അതിനാൽ ഒരുപാട് കോരിക്കുടിക്കാൻ നോക്കിയില്ല.
എന്തായാലും 3.30 ന് ഒരു ഇന്റർവ്യൂ പറഞ്ഞിട്ടുണ്ട്, അതിന് പോയിനോക്കാം എന്നും പറഞ്ഞ് ഞങ്ങൾ വർത്താനം പറഞ്ഞിരുന്നു. 3.30 ആയി. ഇന്റർവ്യൂ സ്ഥലം അവിടെ അടുത്തായതിനാൽ ഞങ്ങൾ നടന്നാണ് പോയത്.
അവൾ ഇന്റർവ്യൂ അറ്റൻഡ് ചെയ്തു. നാളെ രാവിലെ വിവരം പറയാം എന്ന് പറഞ്ഞു അവർ വിട്ടു. അപ്പോൾ അവൾ പറഞ്ഞു.. രാവിലെയല്ലേ അറിയത്തൊള്ളൂ, അതുകൊണ്ട് ഞാൻ പഴയ താമസസ്ഥലത്തു പൊക്കോട്ടെ..
ആദ്യമായി കാണുന്ന ഒരാളുടെ കൂടെ എങ്ങനെ നിൽക്കും എന്ന പേടി കൊണ്ടായിരിക്കും എന്നോർത്ത് ഞാനും പറഞ്ഞു, എന്നാൽ പൊക്കോ, രാവിലെ വന്നാൽ മതിയെന്ന്.