മഴയുടെ കുളിരിൽ ആദ്യാനുഭവം
“ആ… അതെ ചേച്ചി… ഞങ്ങൾ ഒരേ ക്ലാസ്സിലാ…” സന്തോഷത്തോടെ അവൾ പറഞ്ഞു… “ജിത്തുവിന്റെ വീടാണോ ഇത്?, ഞാൻ അറിഞ്ഞില്ല..” സന്തോഷത്തോടെയും അത്ഭുതത്തോടെയും അരുന്ധതി ചോദിച്ചു.
“ആഹാ… നന്നായി.. അച്ചന്മാർ രണ്ടും കൂട്ടുകാർ, ഇപ്പൊ കുട്ടികളും ഒരേ ക്ലാസിൽ…” ചേച്ചി പറഞ്ഞു….
“മോനെ ജിത്തൂ… ” ജിതുവിനെ ചേച്ചി വിളിച്ചു….” അവൻ വന്നിട്ട് കുറച്ചു നേരം ആയി… കുളിക്കാൻ കേറിയതാ…ഇപ്പൊ വരും”
“ദാ വരുന്നു അമ്മേ…” അകത്തു നിന്ന് ജിത്തുവിന്റെ വിളി കേട്ട്… രണ്ടു മിനിറ്റ് കഴിഞ്ഞപ്പോ ജിത്തു വന്നു
“ആ… അരുന്ധതീ… താനെന്താ ഇവിടെ?” അവൻ ആകാംക്ഷയോടെ ചോദിച്ചു…
“മഴ വന്നപ്പോ കേറിയതാ..” അവൾക്കു അത്ഭുതം ആയി… അവളുടെ പേര് അവനു അറിയാം… ഒരിക്കലും പ്രതീക്ഷിച്ചില്ല…ആരോടും മിണ്ടാത്ത അവനിൽ നിന്ന്..
“ഇരിക്ക് മോളെ… ഞാൻ ഒരു ചായ ഇടാം..” ചേച്ചി പറഞ്ഞു
“വേണ്ട ചേച്ചി…ഒരു കുട തന്നാൽ ഞാൻ പൊക്കോളാം… അമ്മ പേടിക്കും വൈകിയാൽ..” അവൾ പറഞ്ഞു..
“അയ്യോ… ഇവിടെ ഒരു കുടയെ ഉള്ളൂ … ജിത്തൂ നീ ആ കുട എടുത്തു അവളെ കൊണ്ട് ചെന്ന് ആക്കിയിട്ടു വാ” ചേച്ചി പറഞ്ഞു
അരുന്ധതിക്ക് ഒരു മടിയും നാണവും തോന്നി. ആരെങ്കിലും കണ്ടാൽ മോശം അല്ലെ. എന്നാലും ജിത്തുവിന്റെ കൂടെ പോകാൻ ഒരു ഇഷ്ടവും ഉണ്ടായിരുന്നു..
“ശരിയമ്മേ… ” ജിത്തു അകത്തേക്ക് പോയി ഉടനെ ഒരു കുടയുമായി മടങ്ങി വന്നു…