മഴയുടെ കുളിരിൽ ആദ്യാനുഭവം
പിന്നെ ഒന്നും ആലോചിക്കാതെ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കേറി… ആ വീടിന്റെ വരാന്തയിൽ കേറിനിന്നു …
“ചേച്ചി… ആരുമില്ലേ ഇവിടെ..” അവൾ കയ്യും കാലും ചേർത്ത് പിടിച്ച് തലയിൽ കുടയും വച്ച് വിളിച്ചു കൂവി.
വരാന്തയിൽ ആണെങ്കിലും ആഞ്ഞടിക്കുന്ന കാറ്റിൽ പകുതി മഴയും അവളുടെ ദേഹത്തേക്ക് വീഴുന്നുണ്ടായിരുന്നു…
“ആരാ അത്…” അകത്തു നിന്ന് ഒരു മദ്ധ്യ വയസ്കയുടെ ശബ്ദം…കതകു തുറന്ന് ഒരു ചേച്ചി പുറത്തുവന്നു…
“മോൾ ഏതാ…. ഇങ്ങു കേറി വാ” വീശിയടിക്കുന്ന മഴയെ കൈകൊണ്ട് തടുത്തു ആ ചേച്ചി അവളെ അകത്തേക്ക് വിളിച്ചു.
“ഭയങ്കര മഴ ചേച്ചി… ഞാൻ ഗോപിനാഥന്റെ മോളാ..ചേച്ചി അറിയുമോ എന്നറിയില്ല… ” അരുന്ധതി പറഞ്ഞു..
“ആ… ഗോപിയേട്ടന്റെ മോളാണോ? ഇവിടുത്തെ ചേട്ടന്റെ കൂട്ടുകാരനാ മോളുടെ അച്ഛൻ” ചേച്ചി പറഞ്ഞു… “മോൾ സ്കൂളിൽ നിന്ന് വരുന്ന വഴി ആണോ?
“അതെ ചേച്ചി… കുട ഇവിടെ വന്നപ്പോ ഒടിഞ്ഞുപോയി…അടുത്ത് വീട് കണ്ടപ്പോ ഇങ്ങോട്ട് ഓടി കേറിയതാ…” അവൾ പറഞ്ഞു..
“മോൾ തല ഒന്ന് തോർത്തു… ” ഒരു തോർത്ത് എടുത്തു കൊടുത്തുകൊണ്ട് ചേച്ചി പറഞ്ഞു. “എന്റെ കുട്ടിയും ഇവിടെയാ പഠിക്കുന്നെ… മോൾ എത്രേലാ?” ചേച്ചി ചോദിച്ചു..
“പത്തിൽ ആണ് ചേച്ചി… എന്താ ചേച്ചിടെ മോന്റെ പേര്?” അരുന്ധതി ചോദിച്ചു
“ജിത്തു… അവനും പത്തിലാ… മോളുടെ ഡിവിഷൻ ആണോ?” ചേച്ചി ചോദിച്ചു…