മഴയുടെ കുളിരിൽ ആദ്യാനുഭവം
കാണാൻ ഒരു ചുള്ളൻ പയ്യനായിരുന്നു ജിത്തു. നാട്ടുപ്രദേശത്ത് വന്നുപെട്ട പട്ടണത്തിലെ പയ്യൻ…
എല്ലാ പെണ്‍കുട്ടികളുടെയും കണ്ണുകൾ അവന്റെ പുറകെയായി.
എല്ലാവരെയും പോലെ അരുന്ധതിക്കും അവനോടു ഒരു ആകർഷണം തോന്നി. പക്ഷെ പഠിത്തത്തിൽ മാത്രം ശ്രദ്ധിച്ച ജിത്തു ആരോടും അധികം അടുത്തില്ല.
അതൊരു മഴക്കാലം ആയിരുന്നു. അരുന്ധതിയുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസം.
അന്ന് സ്കൂളിൽ പോയിട്ട് തിരിച്ചു വരുമ്പോൾ നല്ല മഴയും കാറ്റും ഉണ്ടായിരുന്നു. തുള്ളിക്ക് ഒരു കുടം പേമാരി എന്നപോലുള്ള മഴ.
അരുന്ധതിയും കൂട്ടുകാരി മായയും ഒരുമിച്ചാണ് പഠിക്കാൻ പൊയ്ക്കൊണ്ടിരുന്നത്.
മായയുടെ വീട് കഴിഞ്ഞുവേണം അരുന്ധതിയുടെ വീട്ടിൽ എത്താൻ.
മായ വീട്ടിലേക്ക് കയറിയതോടെ, അരുന്ധതി ഒറ്റക്കായി നടപ്പ്.
കുറച്ചു കഴിഞ്ഞപ്പോൾ ഒരു വലിയ കാറ്റ് വീശി അടിച്ചു….അവിടെ ഉള്ള പലതും മറിച്ചിട്ട ഒരു വല്ലാത്തകാറ്റ്… അരുന്ധതിയുടെ കുടയിലൂടെ കേറി അടിച്ച കാറ്റ് കുടയുടെ എല്ലാ കമ്പിയും ഒറ്റ അടിക്കു ഒടിച്ചു…
“ശോ… ഈ കാറ്റ് …” ഒടിഞ്ഞ കുട ഒന്ന് നേരെ ആക്കാൻ നോക്കിയവൾ… പറ്റുന്നില്ല… അത് വല്ലാതെ നശിപ്പിച്ചു ആ കാറ്റ്…
“എന്തൊരു മഴയാ ഇത്…. ഇനി മായയുടെ വീട്ടിലേക്കും തിരിച്ചു പോകാൻ പറ്റില്ല…അവിടെ ചെല്ലുമ്പോഴേക്കും ഞാൻ നനഞ്ഞു കുളിക്കും…” ഒരു നിമിഷം അവൾ ആലോചിച്ചുനിന്നു…