Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

മരുഭൂമിയിലെ മരുപ്പച്ച – ഭാഗം 01

പതുക്കെ പതുക്കെ ചില വീട്ടുജോലികള്‍ അവള്‍ എന്നെ ഏല്‍പ്പിക്കാന്‍ തുടങ്ങി. ആദ്യം അലക്കിയ തുണി കൊണ്ടുപോയി വിരിക്കാമോ എന്ന് ചോദിച്ചു. പിന്നെന്താ സന്തോഷത്തോടെ ഞാനത് ചെയ്തു. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ അവള്‍ക്ക് സമയം കിട്ടാത്തത് മൂലം അലക്കാമോ എന്ന്‍ ചോദിച്ചു. മനസ്സില്ലാ മനസ്സോടെ ഞാന്‍ അലക്കി. അന്ന് മുതല്‍ അലക്കും, വീട് അടിച്ച് വൃത്തിയാക്കലും എന്റെ തലയിലായി. ഭക്ഷണം ഉണ്ടാക്കലും എന്റെ തലയിലായപ്പോള്‍ ഞാനൊരു തനി പെണ്‍കോന്തന്‍ ആയത് എനിക്ക് തന്നെ വിശ്വസിക്കാന്‍ സാധിച്ചില്ല.

ആയിടക്ക് അവള്‍ എങ്ങനെയോ ഗര്‍ഭിണി ആയി. മൂന്ന്‍ മാസത്തേക്ക് വിശ്രമം വേണമെന്ന് ഡോക്ടര്‍ പറഞ്ഞത് അവള്‍ ഒരു അവസരമാക്കി എടുത്തു. വന്ന്‍ വന്ന്‍ വീട്ടില്‍ ഫ്രീ ആയി പണിയെടുക്കുന്ന ഒരു വേലക്കാരന്‍ മാത്രമായി ഞാന്‍ മാറി. പ്രസവം ദുബായിയില്‍ വച്ചായിരുന്നു. കുഞ്ഞുണ്ടായപ്പോള്‍ അവളുടെ വീട്ടില്‍ നിന്നോ എന്റെ വീട്ടില്‍ നിന്നോ പ്രസവരക്ഷക്കായി ആരും വന്നില്ല.

കുഞ്ഞിനെ പരിചരിക്കാന്‍ ഒരു ആയയെ ഏര്‍പ്പാടാക്കി അത്രമാത്രം. പ്രസവാവധി കഴിഞ്ഞ് അവള്‍ ഡ്യൂട്ടിക്ക് പോയി തുടങ്ങിയപ്പോഴാണ് എന്റെ കഷ്ടപ്പാട് ശരിക്കും കൂടിയത്. അവധിക്ക് ശേഷമുള്ള ആദ്യത്തെ നൈറ്റ്‌ ഡ്യൂട്ടിക്ക് പോയപ്പോള്‍ ഒരു പന്ത്രണ്ട് മണി വരെ കുഴപ്പമില്ലായിരുന്നു. കുഞ്ഞ് ഉറങ്ങി. അതിനു ശേഷം കുഞ്ഞ് കരച്ചിലോടു കരച്ചില്‍. ഞാന്‍ എന്തൊക്കെ കോക്രി കാട്ടിയിട്ടും അത് കരച്ചില്‍ നിര്‍ത്തുന്നില്ല. കുറെ കഴിഞ്ഞപ്പോള്‍ വാതിലില്‍ ആരോ മുട്ടി. തുറന്നു നോക്കുമ്പോള്‍ തൊട്ടടുത്ത ഫ്ലാറ്റില്‍ ഒറ്റക്ക് താമസിക്കുന്ന അഞ്ചു സിസ്റ്റര്‍. കുട്ടിയുടെ കരച്ചില്‍ കേട്ടിട്ട് ഓടി വന്നതാണ്.

“ഇങ്ങു താ അവനെ ഞാന്‍ ഉറക്കാം”

അവര്‍ കുട്ടിയെ എന്റെ കയ്യില്‍ നിന്നും വാങ്ങി പുറത്തേക്ക് കൊണ്ടുപോയി. അഞ്ജുവിന്റെ കുടുംബം നാട്ടിലാണ്. രണ്ടാമത്തെ കുട്ടിയുടെ പ്രസവം കഴിഞ്ഞിട്ട് മൂന്ന്‍ മാസമേ ആയിട്ടുള്ളൂ. അപ്പോഴേക്കും ലീവ് തീര്‍ന്ന് കുഞ്ഞിനെ നാട്ടിലാക്കി തിരിച്ചു പോരേണ്ടി വന്നു. എന്നും കുട്ടിയുടെ ഫോട്ടോ കണ്ട് കരയാനെ അവര്‍ക്ക് നേരമുള്ളൂ.

അഞ്ചു കുഞ്ഞിനെ ഉറക്കി കൊണ്ടുവന്നു. എന്റെ കട്ടിലില്‍ കിടത്താന്‍ തുടങ്ങുമ്പോള്‍ അവന്‍ വീണ്ടും എഴുന്നേറ്റു. അവള്‍ നൈറ്റ്‌ ഡ്രസ്സ്‌ മാറ്റി കുട്ടിക്ക് മുല കൊടുത്തു. “മുലപ്പാല്‍ നിന്നില്ലായിരുന്നോ?” ഞാന്‍ ചോദിച്ചു. “ഇല്ല ഇപ്പോഴും വരുന്നുണ്ട്” അഞ്ചു പറഞ്ഞു. മുല വായില്‍നിന്നെടുക്കുമ്പോള്‍ കുട്ടി ഉണരും. കുറെ തവണ ഇങ്ങനെ ആവര്‍ത്തിച്ചപ്പോള്‍ അഞ്ചുവിനോട് കട്ടിലില്‍ കിടന്നോളാന്‍ ഞാന്‍ പറഞ്ഞു. പായ വിരിച്ച് ഞാന്‍ നിലത്തും കിടന്നു.

രാവിലെ പോകാന്‍ നേരം എനിക്ക് ചായ ഇട്ടു തന്നിട്ടാണ് അഞ്ചു തന്റെ ഫ്ലാറ്റിലേക്ക് പോയത്. അവളുടെ കുട്ടികളെ വല്ലാതെ മിസ്സ്‌ ചെയ്യുന്നതിനാല്‍ എന്റെ മോനെ താലോലിക്കാന്‍ അവള്‍ എപ്പോഴും വരും. രാത്രി കുഞ്ഞിനെ ഉറക്കാന്‍ വന്നാല്‍ വീട്ടിലെ സര്‍വ്വ പണികളും എടുക്കും. തൂത്തുവാരും, പാത്രം കഴുകി വയ്ക്കും. ശരിക്കും പറഞ്ഞാല്‍ അഞ്ചു വന്നാല്‍ എന്റെ പണി കുറയും. എന്റെ സങ്കല്‍പ്പത്തിലെ ഭാര്യയെ അഞ്ചുവില്‍ കാണാന്‍ തുടങ്ങി. അവളെ വല്ലാതെ ഞാന്‍ സ്നേഹിച്ച് തുടങ്ങി.

മരുഭൂമിയിലെ മരുപ്പച്ച – അടുത്ത പേജിൽ തുടരുന്നു

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
ആദ്യാനുഭവം
ആദ്യാനുഭവം
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)