മകളെ അറിയുന്ന അമ്മയുടെ മനസ്സ്
“ഒരു മാറ്റോം ഇല്ല…”
പറഞ്ഞു കൊണ്ട് ഞാനും അവൾക്ക് പിന്നാലെ പിൻസീറ്റിലേക്ക് ചാടിക്കയറി. നാവിനു എല്ലില്ലാത്ത അഞ്ജുവിൻ്റെ സംസാരം എല്ലാവരിലും ചിരി പടർത്തി.
ഇന്നോവ കാറിൻ്റെ പിൻസീറ്റിൽ ഇരുന്ന്കൊണ്ട് ഞാൻ അച്ഛൻ്റെ വാക്കുകൾക്കായ് ചെവി നീട്ടി,
“എന്നാപ്പിന്നെ ഇവരെ കൊണ്ട് പോകാനുള്ള ഏർപ്പാട് നോക്ക്. നിനക്ക് മാത്രം ഉള്ളതല്ലല്ലോ ഇതെല്ലാം. ഒരായുസ്സ് കൊണ്ട് ചെയ്യാനാകുന്നതൊക്കെ മക്കൾക്ക് വേണ്ടി ഞാൻ ചെയ്തു വെച്ചിട്ടുണ്ട്. ബാക്കി നിങ്ങളുടെ കൈകളിലാ.”
അച്ഛൻ സെന്റി കയറി.
“അച്ഛൻ ഉണ്ടാക്കിയതൊന്നും ഞങ്ങളായിട്ട് നശിപ്പിക്കില്ല അച്ഛാ,”
ഞാൻ അച്ഛന് ആശ്വാസം നൽകി.
അച്ഛന് രണ്ടാമത്തെ അറ്റാക്ക് വന്നതോടെ കഴിഞ്ഞ മാസം കയറ്റി അയച്ചതാണ് നാട്ടിലേക്ക്. വീണ്ടും പോകാനൊരുങ്ങിയ അച്ഛനെ വിലക്കിയ എന്നോട് ആവശ്യപ്പെട്ടത് ഞാൻ ജോലി രാജി വെച്ച് ബിസിനസ് നോക്കി നടത്തണമെന്നാണ്. അതുപ്രകാരം ബിസിനസ് എല്ലാം എൻ്റെ പേരിലേക്ക് മാറ്റിയുള്ള വരവാണ്.
ഇനിയിപ്പോൾ ഉത്തരവാദിത്തം കൂടുന്നതിനൊപ്പം അർപ്പണമനോഭാവം ഉണ്ടെങ്കിൽ വരുമാനവും കൂടും. അതിലുപരി കല്യാണത്തിന് മുൻപായി കമ്പനിയിൽനിന്ന് എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുമായിരുന്ന ‘പതിനൊന്നു മാസം ജോലിക്ക് ഒരു മാസം ലീവ്’
ഇനി ഇഷ്ടാനുസരണവുമായി.