മാഞ്ഞു പോയ മഴവില്ല്
ഒക്ടോബർ മാസത്തെ സുഖമുള്ള അന്തരീക്ഷം. തണുത്ത കാറ്റ് വീശുന്നുണ്ട്. രാഹുലിന്റെ വശത്ത് കൈയിട്ടു തന്റെ ദേഹത്തേക്ക് ചേർത്ത് പിടിച്ചു നടക്കുമ്പോൾ വല്ലാത്തൊരു സന്തോഷമായിരുന്നു അജിത്തിന്റെ മനസ്സിൽ. ഒരു പാട് ആഗ്രഹിച്ചിരുന്നതാണ് ഇതു പോലൊരു കൂട്ടുകാരനു വേണ്ടി. രൂപവും സ്വഭാവവും ഒരുപോലെ മധുരമുള്ളതാണ് രാഹുലിന്റെ.
അജിത് കുറച്ചു റൊമാന്റിക് സ്വഭാവം പ്രകടിപ്പിക്കാൻ ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ്. അത് വേണ്ടുവോളമുണ്ട് രാഹുലിന്. രാഹുലിന്റെ ചിന്തയും മറിച്ചായിരുന്നില്ല. ഒരുപാടിഷ്ടമായി അജിത്തിനെ. രാഹുൽ അജിത്തിന്റെ തോളിലൂടെ കയ്യിട്ടു മുഖം പിടിച്ചു തിരിച്ചു അവന്റെ ചുണ്ടുകളിൽ സ്വന്തം ചുണ്ടുകൾ ചേർത്തു. രാഹുലിന്റെ ചൂടുള്ള ഉച്ച്വാസം അജിത്തിന്റെ ശ്വാസകോശങ്ങളിൽ നിറഞ്ഞു.
പരിസരം നോക്കാതെയുള്ള ആ പ്രവർത്തി അജിത്തിന് അധികം ആസ്വതിക്കാൻ കഴിഞ്ഞില്ല. റോഡിലൂടെ പായുന്ന വാഹനങ്ങളിലുള്ളവരും കല്നടക്കാരും ഒക്കെ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ അജിത് രാഹുലിനെ തള്ളി മാറ്റി. എങ്കിലും രാഹുൽ ആ ത്രില്ലിൽ തന്നെയായിരുന്നു. അവിടെ നിന്ന് അധികം ദൂരെയല്ലാതെ ഉള്ള ബീച്ചിലേക്കാണ് അവർ നടക്കുന്നത്. സമയം സന്ധ്യ കഴിഞ്ഞു. ഇരുളിന്റെ ചുരുൾ നിവര്ന്നു പരക്കാൻ തുടങ്ങിയിരിക്കുന്നു.
നടക്കുന്നതിനിടെയിൽ കിട്ടിയ ഒരവസരവും അവർ പാഴാക്കിയില്ല. ഇടയ്ക്കു കെട്ടിപിടിച്ചും ചുംബനങ്ങൾ കൈമാറിയും ആരെങ്കിലും കാണുമ്പോൾ തെന്നിയകന്നും അവർ നടന്നു. ഇടയ്ക്കു ഒരു വലിയ ഷോപ്പിംഗ് കൊമ്പ്ലെക്സ് കഴിഞ്ഞു വേണം അവർക്ക് മുന്നോട്ടു പോകാൻ. “ഐ നീഡ് ടു ഗോ ടു വാഷ് റൂം”. ഒരു കള്ളാ ചിരിയോടെ അജിത് പറഞ്ഞു. ” നോ വറി ഡിയർ വീ കാൻ ഗെറ്റ് ഇൻ സൈഡ് ദി മോൾ” അജിത് എന്താണ് ഉദ്ദേശിച്ചതെന്നു മനസിലാക്കിയെന്നവണ്ണം രാഹുൽ പറഞ്ഞു.
ഇതുവരെയുള്ള റോഡിലെ പരസ്യമായ ഒളിച്ചു കളിയിൽ രണ്ടു പേരും വീർപ്പു മുട്ടിയിരുന്നു. പരസ്പരം ഒന്ന് കെട്ടി പുണരാൻ, സ്നേഹ ചുംബനങ്ങൾ കൈമാറാൻ ആരും കടന്നു വരാത്ത ഒരു മറ ആഗ്രഹിച്ചാണ് വാഷ് റൂമിൽ കയറാൻ അവർ തീരുമാനിച്ചത്. മാളിനുള്ളിലെ റ്റൊയിലെറ്റിനു അടുത്തെത്തിയപ്പോൾ അവിടെ നല്ല തിരക്കായിരുന്നു. തങ്ങളുടെ മോഹം നടക്കില്ലെന്നു മനസിലാക്കി ജസ്റ്റ് യൂറിൻ പാസ് ചെയ്തു മടങ്ങേണ്ടി വന്നു.
എങ്കിലും നിരാശ തോന്നിയില്ല രണ്ടാൾക്കും. കാരണം പരസ്പരം കൈ കോർത്ത് തൊട്ടുരുമ്മി നടക്കുമ്പോൾ, ഒരുപാടാഗ്രഹിച്ച ഇണകളെ സ്വന്തമാക്കിയ സന്തോഷം മനസ്സിൽ നിറഞ്ഞിരുന്നു. മോളിനുള്ളിലെ പല ഇടങ്ങളിലും തമ്മിൽ ചേർന്ന് നിന്ന് ഫോട്ടോകൾ എടുത്തു. അതിനു വേണ്ടി ഒരു ക്ലീനെർ അവരെ സഹായിച്ചു. അവരുടെ ഇഴുകി ചേര്ന്നുള്ള ഇടപടലും ഫോട്ടോക്കുള്ള പോസ് ചെയ്യലുമൊക്കെ അയാള് നന്നായി എന്ജോയ് ചെയ്യുന്നുണ്ടായിരുന്നു. അയാൾക്ക് എന്തൊക്കെയോ മനസ്സിലായിട്ടുണ്ടെന്നു അവര്ക്കും തോന്നി.
അത് കൊണ്ട് പിന്നെ പോസ് ചെയ്യാൻ മറയൊന്നും വേണ്ടി വന്നില്ല. ഇടക്കെപ്പോഴോ രാഹുൽ അജിത്തിന്റെ കവിളിൽ ചുണ്ടമർത്തി. ഒരു സിനിമയിലെ പ്രണയ രംഗം പകര്ത്തുന്ന ഭാവത്തോടെ അയാൾ അതെല്ലാം കാമറയിലാക്കി. അവസാനം അതുവരെ സഹകരിച്ചതിന്റെ നന്ദി പറഞ്ഞു അവിടെ നിന്നും ബീച്ചിലേക്ക് നടന്നു. ബീച്ചിലെ
ആളൊഴിഞ്ഞ കോണിൽ മണലിൽ അവരിരുന്നു.
കടലിനെ തഴുകിയ കാറ്റ് അവരെ തലോടി കൊണ്ടിരുന്നു. കാറ്റിൽ പറന്ന രാഹുലിന്റെ മുടിയിഴകൾ അജിത് വിരൽ തുമ്പിനാൽ മാടിയൊതുക്കി. മുടിയിഴകളെ ഒതുക്കി , കവിളിൽ തലോടി, പിന്നെ ഇരു കരങ്ങളാൽ ആ മുഖം കോരിയെടുത്തു. തണുത്ത കാറ്റേറ്റു രാഹുലിന്റെ ചുണ്ടുകൾ വിറച്ചു. ആ ചുണ്ടുകളിൽ അജിത്തിന്റെ ചുടു നിശ്വാസം പതിഞ്ഞു. രാഹുൽ ആ കൈകളിലേക്ക് വാടി വീണു.
വിടര്ന്ന സൂര്യകാന്തിയിലെ തേൻ നുകരുന്ന ശലഭം പോലെ ആ വദനത്തിൽ അജിത്തിന്റെ ചുണ്ടുകൾ പരതിനടന്നപ്പോൾ രാഹുലിന്റെ കണ്ണുകൾ കൂമ്പിയടഞ്ഞു. ഈ കാഴ്ച കണ്ടു നാണം പൂണ്ട ചന്ദ്രിക മേഖകീറു കൊണ്ട് പാതി മുഖം മറച്ചു നിന്നു . പ്രണയാർദ്രമായ നിമിഷങ്ങൾ കടന്നു പോയത് അവർ അറിഞ്ഞതേയില്ല.
കടൽതീരത്തെ മണൽ പരപ്പ് അജിത്തിനും രാഹുലിനും പൂമെത്തയായി . രാത്രി തന്റെ ഇരുട്ടിനാൽ അവർക്ക് മണിയറയൊരുക്കി . തന്റെ മടിത്തട്ടിൽ കിടന്ന രാഹുലിനെ അജിത് ചുംബനങ്ങളാൽ പൊതിഞ്ഞു. അജിത്തിന്റെ അധര സ്പര്ശം മുഖത്തും കഴുത്തിലും പതിഞ്ഞു രാഹുൽ രോമാഞ്ച പുളകിതനായി. അജിത്തിന്റെ കൈകളിൽ രാഹുൽ ഒരു വീണയായി മാറി. അജിത്തിന്റെ കഴുത്തിലൂടെ കയ്യിട്ടു അവന്റെ മുഖം രാഹുൽ കൂടുതൽ തന്നിലേക്ക് ചേർത്ത് പിടിച്ചു.
അടുത്ത പേജിൽ തുടരുന്നു.