ലളിത.. ഒരു കാമിനി!!
അമ്മാവനാണ് വണ്ടി ഓടിക്കുന്നത്.
പെണ്ണ് കാണാൻ തീരുമാനിച്ചശേഷം അവളെ ആഭിമുഖീകരിക്കുക എന്നത് ഒരു പ്രശ്നമായി ഞാന്‍ കണക്കാക്കിയിരുന്നില്ല.
എന്‍റെ ധാരണ ഇതൊന്നും പ്രശ്നമാക്കാത്ത ഒരു ധീരനാണ് ഞാനെന്നായിരുന്നു.
എന്നാല്‍ പെട്ടന്ന് ഒരു ഭയം വന്നു ചേര്‍ന്നു. അമ്മാവനോടത് പറയാനും കഴിയില്ലല്ലോ, എന്‍റെ മാനം??!! എനിക്ക് തല്‍ക്കാലം ഇന്ന് പെണ്ണ് കാണാൻ പോകണ്ട എന്നുവരെ തോന്നിപ്പോയി!!.
അവിടെ വേറെ ആരൊക്കെ ഉണ്ടാവുമോ എന്തോ!!
അവളുടെ അമ്മ ഗായത്രിചേച്ചിയേയും മറ്റും FACE ചെയ്യുന്ന കാര്യമോര്‍ത്തപ്പോള്‍ തന്നെ എന്തൊക്കെയോ പോലെ!!.
ഞങ്ങള്‍ ആവളുടെ വീടിന്‍റെ ഗെയ്റ്റിന് മൂന്നില്‍ എത്തി.
ആവളുടെ വീട് അത്യാവശ്യത്തിന് വലിപ്പമുള്ള ഒരു തറവാട് വീടാണ്. ഓടിട്ട വീടാണെങ്കിലും പുതിയ കാലത്തിന് അനുസരിച്ചു modify ചെയ്തെടുത്ത വീടായിരുന്നു.
ഞങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന എന്‍റെ വീട്, ഒരു പുതിയ വീടാണ്. ഞങ്ങളുടെ തറവാട് വീട് ഏകദേശം ലളിതയുടെ വീടുപോലെയെല്ലാം തന്നെയാണ്.
അവളുടെ അമ്മാവനും പിന്നെ എനിക്കറിയാത്ത അവളുടെ വേറെ ഏതൊക്കെയോ ബന്ധുക്കളും ഉണ്ടായിരുന്നു.
ഗായത്രി ചേച്ചിയെയോ രാജേഷിനെയോ (അവളുടെ അനിയന്‍) അവിടെ കണ്ടിരുന്നില്ല.
പെട്ടെന്ന് മുകളിലേക്ക് ഒന്നു നോക്കിയ ഞാന്‍ ആകെ അല്‍ഭൂതപ്പെട്ടുപോയി.
മുകളില്‍ മട്ടുപ്പാവില്‍ അവള്‍ എന്നെത്തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു.