ലളിത.. ഒരു കാമിനി!!
കാമിനി – എന്തായിരിക്കും ലളിത ഉദേശിക്കുന്നത് ?
തിരിഞ്ഞും മലര്‍ന്നും ചെരിഞ്ഞും കിടന്നാലോചിച്ചു നോക്കിയിട്ടും എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല.
എന്നില്‍ ഇത്രത്തോളം ജിജ്ഞാസയും ഉത്കണ്ഠയും ഉണ്ടാക്കിയ ഒരു സാഹചര്യം ജീവിതത്തില്‍ വേറെ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം.
എനിക്ക് മാത്രമല്ല എല്ലാവരിലും ഉള്ളതാണ് രഹസ്യങ്ങള്‍..
അത് സ്വ ജീവിതത്തെ ഒരു പക്ഷെ ബാധിക്കാനും ബാധിക്കാതിരിക്കാനും സാധ്യതയുണ്ടെങ്കിലും രഹസ്യങ്ങളുടെ ഒരു കലവറയാണ് താൻ എന്ന് സ്വയം തിരിച്ചറിയുമ്പോൾ ഉണ്ടാകുന്ന അസ്വസ്തത !!
അതിൻ്റെ ആഴവും പരപ്പും അളന്നെടുക്കാനാവില്ല..
അങ്ങനെ ഒക്കെയാണെങ്കിലും നമ്മള്‍ ഒരു രഹസ്യം അറിയുവാന്‍ ശ്രമിക്കുമ്പോള്‍ നമുക്ക് ഒരു ഏകദേശ ധാരണയും ഊഹാപോഹങ്ങളുമെല്ലാം ആ രഹസ്യത്തെക്കുറിച്ച് ഉണ്ടാവും. കാരണം, നമ്മള്‍ കുറെക്കാലമായില്ലേ ഈ ഭൂമിയില്‍ ജീവിക്കുന്നു.
പലതും കണ്ടും കേട്ടും അറിഞ്ഞവരല്ലേ നമ്മള്‍.. എന്നാല്‍ ഇപ്പോഴുള്ള എന്‍റെ സാഹചര്യം വളരെ വിചിത്രമാണ്.. അപൂര്‍വ്വമാണ്.
ഫോണിൽ സംസാരിച്ചുകൊണ്ട് ലളിത ഗോവണി കയറിവരുന്നത്, അവളുടെ സംസാരം അടുത്തടുത്ത് വരുന്നതിലൂടെ ഞാന്‍ മനസിലാക്കി.
സംസാരം അവളുടെ അമ്മയോടാണ്.
എന്‍റമ്മേ.. ഞാനെന്താ ഇപ്പോഴും കൊച്ചുകുട്ടിയാണോ? എങ്ങനെ ഭക്ഷണം കഴിക്കണമെന്നൊക്കെ പറഞ്ഞു പഠിപ്പിക്കാന്‍ !! കഷ്ടമുണ്ടട്ടോ !!!
ങ്ങാ.. അമ്മ ഇനിയൊന്നും പറയണ്ട.. ഗുഡ് നൈറ്റ്..