വാഷ് റൂം കുറച്ചു മാറിയിട്ടാണ്.
ലോബി കടന്നുവേണം പോകാൻ. ലോബിയിൽ എത്തിയപ്പോൾ മുകളിലത്തെ നിലയിലെ വിശാലമായ ജനാല സ്മിതയെ ആകർഷിച്ചു.
നമുക്ക് ലൈറ്റ് കണ്ടാലോ?
പെട്ടെന്ന് ഹാളിൽ കയറാൻ എനിക്കും താല്പര്യം തോന്നിയില്ല. പിന്നെ അവിടെയുള്ള വ്യു വളരെ ഭംഗിയുള്ളതാണ്.
കുറച്ചു നേരം അവിടെ നിന്നു പെട്ടെന്ന് സ്മിത എന്റെ കൈയ്യിൽ പിടിച്ചു..
കമോൺ.. പോകാം.
ലേഡീസ് റൂമിൽ കയറി ഞങ്ങൾ കണ്ണാടി നോക്കി മേക്കപ്പ് ശരിയാക്കുമ്പോൾ പലതും സംസാരിച്ചു.
പിന്നെ പെട്ടെന്നാണ് നിശബ്ദയായത്!
ഞാൻ കണ്ണാടിയിലൂടെ സ്മിതയെ നോക്കി.
അവൾ എന്നെ തന്നെ നോക്കി നില്ക്കുന്നു. അതും കണ്ണുകൾ അടയ്ക്കാതെ.
എന്താ എന്തെങ്കിലും കുഴപ്പമുണ്ടോ? എന്നായി എന്റെ മനസ്സിൽ!
ആർ യു ഓക്കേ?
അതോ എന്റെ മേക്കപ്പിന്
വല്ല പ്രശ്നവുമുണ്ടോ?
അങ്ങനെയൊക്കെ ചിന്തിച്ചു നിൽക്കുമ്പോൾ സ്മിത കൈ വീശി എന്നെ അടുത്തേക്ക് വിളിച്ചു..
ഞാൻ ഫ്രീസായ അവസ്തയിൽ നിൽക്കുകയാണ്.
സ്മിത എന്റടുത്തേക്ക് വന്നു.
അവർ എന്റെ മുഖത്തിന് വളരെ അടുത്തെത്തി.
അവരുടെ ശ്വാസം എന്റെ മുഖത്ത് തട്ടി. ഞങ്ങളുടെ കണ്ണുകൾ കോർത്തു. അവൾ മുഖം അടുപ്പിച്ചു എന്റെ ചുണ്ടിൽ ചുംബിച്ചു.
അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടിൽ അമർന്നപ്പോൾ എന്റെ കണ്ണുകൾ വിടർന്നു.
ഞാൻ ഒഴിഞ്ഞു മാറിയില്ല,
മാറാൻ കഴിഞ്ഞില്ല,
മാറാൻ തോന്നിയില്ല.