നാളെയാണ് എനിക്ക് നഗരത്തിലെ മെഡിക്കല്‍ കോളേജിലേക്ക് പോവേണ്ടത്. യാത്രയയക്കാന്‍ ബന്ധുക്കളും അയല്‍ണ്‍പക്കക്കാരുമായി ഒരു പട തന്നെയുണ്ട്.
ഞങ്ങളുടേത് ഒരു നാട്ടിന്‍ പുറമാണ്. ഞാന്‍ പഠിച്ചതും വളര്‍ന്നതും ഇവിടെയാണ്. കര്‍ഷകരായ അച്ഛന്റേയും അമ്മയുടേയും ഏകപുത്രി.
ദൂരെയുള്ള നഗരത്തിലേക്ക് എന്നെ അയക്കുന്നതില്‍ അമ്മക്കും അച്ഛനും വിഷമമുണ്ട്. എങ്കിലും എനിക്ക് കിട്ടിയ നേട്ടത്തില്‍ തികഞ്ഞ അഭിമാനവും അവര്‍ക്കുണ്ട്.
അച്ഛനാണ് കൂടെ വന്നത്. നഗരത്തില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെയുള്ള മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ എന്നെ വിട്ട് തിരികെ പോവുമ്പോള്‍ അച്ഛന്റേയും എന്റേയും കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു.
ഹോസ്റ്റലില്‍ എനിക്കായി അനുവദിച്ച റൂമില്‍ മൂന്ന് പേര്‍ക്കാണ് താമസിക്കാന്‍ സൌകര്യമുള്ളത്. തല്‍ക്കാലം രണ്ട് പേരേ വന്നിട്ടുള്ളു.
റൂം മേറ്റ് ടെസ്സി പെരുമാറാൻ അറിയുന്നവളായിരുന്നു.
വേർപിരിയലിൽ വേദനിച്ച് തിന്ന
എന്നേയും അച്ഛനേയും അവള്‍ ആശ്വസിപ്പിച്ചതും എല്ലാ സംരക്ഷണവും സഹായവും വാഗ്ദാനം ചെയ്തതും ഒരു കൂടപ്പിറപ്പിനോടെന്ന സ്നേഹത്തോടെയായിരുന്നു.
കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് ഞങ്ങള്‍ നന്നായി അടുത്തു. നഗരപരിഷ്ക്കാരം വേണ്ടുവോളം ചെന്നെത്തിയിട്ടുള്ള ഒരു ഗ്രാമത്തിലാണ് അവളുടെ വീട്. അച്ഛനും അമ്മയും ഉയര്‍ന്ന തസ്തികയിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍.
4 Responses