ലേഡീസ് ഹോസ്റ്റൽ
അങ്ങനെ ഒരു ചോദ്യമായിട്ടൊന്നും ചോദിച്ചതല്ല. എന്നാലും ആ ചോദ്യത്തിൽ പലതും ഉണ്ടെന്ന് തോന്നുന്നുണ്ടല്ലേ..
അവളും അങ്ങനെ ഒരു Counder പ്രതീക്ഷിച്ചിരുന്നു. അവൾ അയാളെ നോക്കിയതിൽ ഒരു വശീകരണ ഭാവമുണ്ടായിരുന്നു.
അവൾക്ക് ജോണിനെ വലയിൽ ആക്കണമെന്ന ലക്ഷ്യമുണ്ടെങ്കിലും ജോൺ തന്നിലേക്ക് എത്തുന്ന വിധത്തിലായിരിക്കണം ആ പ്ളാനിംങ്ങ് നടപ്പിലാക്കേണ്ടത് എന്നുണ്ടവൾക്ക്.
അവൾ പറഞ്ഞു..
See..mr. John.. എനിക്ക് വളഞ്ഞ് പിടിക്കുന്നതിഷ്ടമല്ല. ഞാൻ straight forward ആണ്..
Okay..ok.. ഞാനിനി വളക്കുന്നില്ല.. ഒടിച്ചേക്കാം.. എനിക്ക് തന്നെ വേണം.. വേണമെന്ന് വെച്ചാൽ.. താനെന്നും എന്റെ കൂടെ ഉണ്ടാകണം.. തനിക്കെന്റെ പി.എ. ആയിക്കൂടേ.. ഐ മീൻ.. മൈ സെക്രട്ടറി..
ഞാനിപ്പോ ഒരു കമ്പനിയിൽ പി.എ. ആണല്ലോ..
അതിനേക്കാൾ നല്ലൊരു ഓഫറാണെങ്കിൽ സ്വീകരിച്ചുകൂടേ..
തീർച്ചയായും.. നല്ല ഓഫറുകിട്ടിയാൽ ഞാനത് വേണ്ടെന്ന് വെക്കില്ല.. നേട്ടങ്ങൾക്ക് വേണ്ടി കൂടിയാണല്ലോ എന്നെപ്പോലുള്ളവർ പേഴ്സണൽ സെക്രട്ടറിയുടെ job Prefer ചെയ്യുന്നത് തന്നെ..
പിന്നെ.. താനെന്റ PA ആകുമ്പോൾ എന്റെ ഒപ്പം ടൂർ ഒക്കെ വേണ്ടിവരും..
അത് പിന്നെ PA യുടെ ഡ്യൂട്ടിയിൽ പെടുന്ന കാര്യമാണല്ലോ.. see.. mr. John.. ohoo.. sorry..now you’re my boss..then i call you sir.. ശരിയല്ലേ..