ലേഡീസ് ഹോസ്റ്റൽ
അതിന് കാരണം രത്നമ്മയുടെ ഹോൾഡ് കൊണ്ടാണ്. സ്ഥലത്തെ പോലീസ് ഉദ്യോഗസ്ഥന്മാർ വരെ രത്നമ്മയുടെ പോക്കറ്റിലാണെന്നത് പരസ്യമായ രഹസ്യമാണ്. പോലീസ് ഉദ്യോഗസ്ഥരടക്കം സമൂഹത്തിലെ നാനാ മേഖലകളിലെ പ്രമുഖർ പലരും ആ ഹോസ്റ്റലിന്റെ അഡ്വൈസറി കമ്മറ്റി അംഗങ്ങളുമാണ്.
മിക്കവാറും ദിവസങ്ങളിൽ അഡ്വൈസറി കമ്മറ്റിയിലെ അംഗങ്ങൾ ഹോസ്റ്റലിൽ വന്ന് കാര്യങ്ങൾ അന്വേഷിക്കുന്നത് കൊണ്ട് ഹോസ്റ്റലിന്റെ reputationനെ അത് മികച്ച നിലയിൽ സഹായിക്കുന്നുമുണ്ട്.
ഇതിന്റെയൊക്കെ ഒരു തലക്കനം രത്നമ്മയിൽ പ്രകടവുമാണ്. അത് അന്തേവാസികളായ പെണ്ണുങ്ങളിൽ ചിലർ അടക്കം പറയാറുമുണ്ട്.
ഹോസ്റ്റലിലെ അന്തേവാനികളിൽ തന്നെ രണ്ട് വിഭാഗമുണ്ട്. ഒന്ന് രത്നമ്മ അനുകൂലികളായവർ. ഇവരിൽ പലരും അടിച്ചുപൊളി ജീവിതം നയിക്കുന്നവരാണ്. പല രാത്രികളിലും ഇവർ ഹോസ്റ്റലില്ല അന്തി ഉറങ്ങുന്നതും.
ഇവരിൽ സമ്പന്ന കുടുംബത്തിലുള്ളവരും സാധാരണ കുടുംബത്തിലുള്ളവരുമുണ്ട്. സാധാരണ കുടുംബത്തിൽ നിന്നും വന്നിട്ടുള്ളവരാണ് രത്നമ്മയുടെ നിയന്ത്രണത്തിലായ ശേഷം അടിപൊളി ജീവിതം നയിക്കുന്നവർ.
രത്നമ്മയുടെ വലയിൽ കുരുങ്ങാത്തവരുമുണ്ട്. അവരാണ് ഹോസ്റ്റലിൽ നടക്കുന്ന അന്തർ നാടകങ്ങൾ പരസ്പരം ചർച്ച ചെയ്യുന്നവർ. ഇവരിൽ ചിലർക്ക് ഫ്രണ്യങ്ങളുണ്ട്. അവർ കാമുകന്മാരോട് ഇത്തരം കാര്യങ്ങൾ പങ്ക് വെക്കുകയും അതിൽ പലതും പിന്നീട് പുറംലോകത്ത് സംസാരമായിട്ടുമുണ്ട്.